by admin | Oct 4, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങലിലെ അദ്ധ്യയനവർഷത്തെ രണ്ടാം വർഷ ഡിപ്ലോമാ കോഴ്സിന് ലാറ്ററൽ എൻട്രി വഴിയുളള പ്രവേശനത്തിന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ ലാറ്റിൻ കാത്തലിക് (LA) വിഭാഗത്തിൽ ഒരു ഒഴിവും ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ മുസ്ലീം കോട്ടയിൽ ഒരു ഒഴിവുമുണ്ട്. മേൽപ്പറഞ്ഞ ഒഴിവിലേക്ക് പ്രവേശനത്തിനായി ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിലുളള മുകളിൽ പറഞ്ഞ വിഭാഗത്തിലെ താൽപ്പര്യമുളള വിദ്യാർത്ഥികൾ നാളെ (05.10.2021) രാവിലെ 11 മണിയ്ക്ക് കോളേജിൽ വന്ന് രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.






by admin | Oct 2, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10-വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.
സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.
അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വൈകിട്ട് 5 വരെ സ്വീകരിക്കും.



by admin | Oct 2, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ ആരി (ഹാൻഡ്)എംബ്രോയ്‌ഡറിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഒക്ടോബർ 16ന് ആരംഭിക്കും. ക്ലാസുകൾ മൂന്നുമുക്കിലെ സെന്ററിൽ വെച്ച് നേരിട്ടായിരിക്കും നടക്കുക. ഫീസ് 1770 രൂപ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7829495751/ 9746870544





by admin | Oct 1, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
സര്‍ക്കാര്‍/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഓരോ ജില്ലകളിലേയും നോഡല്‍ പോളിടെക്നിക് കോളേജുകളില്‍ വെച്ച് 11 മുതല്‍ 18 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുക. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കു. രണ്ടു ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ അതാതു നോഡല്‍ പോളീടെക്നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.

ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. സ്പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുന്നതുമായിരിക്കും.

നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Vacancy position’ എന്ന ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുന്നതല്ല. അലോട്ട്മെന്റ് പ്രകാരം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.


Recent Comments