ടാൽറോപ്: മാർച്ച് 10ന് ബിസിനസ് മീറ്റ് ഒരുക്കുന്നു

ടാൽറോപ്: മാർച്ച് 10ന് ബിസിനസ് മീറ്റ് ഒരുക്കുന്നു

പോത്തൻകോട്: കേരളത്തിൽ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ടാൽറോപ്പിനെകുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ടാൽറോപ്പിന്റെ സ്റ്റാർട്ടപ്പുകളിൽ ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സ് ആയി ജോയിൻ ചെയ്യുന്നതിനും അതിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം പോത്തൻകോട് ടാൽറോപ്പ് ടെക്കീസ് പാർക്കിൽ വെച്ച് 10/03/2022 വ്യാഴാഴ്ച വൈകുന്നേരം 6:30 മുതൽ 8:30 വരെ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.

വലിയൊരു റെവല്യൂഷനിലേക്ക് പോകുന്ന ടാൽറോപ്പിനെയും ടാൽറോപ്പിന്റെ ബിസിനസ് മോഡൽ, റെവന്യൂ മോഡൽ തുടങ്ങിയവയും അതിൽ ബിസിനസ് പാർട്ണർഷിപ്പിനുള്ള അവസരങ്ങളെകുറിച്ചുമെല്ലാം കൂടുതൽ മനസ്സിലാക്കുന്നതിന് വളരെ ഉപകാരപ്രദമായ ഈ മീറ്റിംഗിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 858 999 8698 എന്ന നമ്പറിൽ ബന്ധപ്പെടുക.

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: പൊതു വിദ്വാഭ്യാസവകുപ്പിന്റെ കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ 2022 ഫെബ്രുവരി മുതൽ ആരംഭിച്ചു.

17 വയസ്സ് പൂർത്തിയായി, ഏഴാംതരം വിജയിച്ചവർക്കും, 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും, 10-ാംതരം തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷിക്കാൻ സുവർണ്ണാവസരം. കോഴ്സ് ഫീസ് 1850 രൂപയാണ്.

ഹയർസെക്കന്ററി തുല്യതാ കോഴ്സിലേക്ക് 22 വയസ്സ് തികഞ്ഞിരിക്കണം.

പത്താം തരം പത്താം തരം തുല്യത പാസ്സായി. +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർ/തോറ്റവർ എന്നിവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 2500 രൂപയാണ്. എസ്.സി./എസ്. റ്റി. വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടഫിക്കറ്റ് ഹാജരാക്കി യാൽ ഫീസിളവ് ലഭിക്കുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നില്ലാതെ 2022 മാർച്ച് 25വരെയും 50 രൂപ ഫൈനോടുകുടി ഏപ്രിൽ 10 വരെയും അപേക്ഷിക്കാം വിശദവിവരങ്ങൾക്ക് 9995432979 എന്ന നമ്പരിൽ ബന്ധപ്പെടുക

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് കോസ്മോസ് മൾട്ടി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. വിവിധ തരം ലോഷൻ, സോപ്പ്, സോപ്പ് പൗഡർ എന്നിവയുടെ നിർമ്മാണത്തിന് ആണ് പരിശീലനം നൽകുന്നത്. മാർച്ച് 6ന് ആറ്റിങ്ങലിൽ വെച്ച് ആണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9946953070,9400412439എന്ന നമ്പറിൽ ബന്ധപ്പെടുക.

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: vrctvm@nic.in.

വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015.
കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27 ന്

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27 ന്

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 24,614 ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാർക്കും 2,183 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ബൂത്തുകളിൽ കുട്ടികളുമായി എത്തുമ്പോൾ കൈകൾ അണുവിമുക്തമാക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് മാർഗ നിർദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്.

കേരളത്തിൽ രണ്ടായിരത്തിനു ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുവാനായി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് തുടർന്നും നൽകേണ്ടത് അനിവാര്യമാണ്. അതിനാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ജേർണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്

ജേർണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലേക്ക് ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന. വാർത്താ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.

അവസാന തീയതി: 2022 ഫെബ്രുവരി 27
അപേക്ഷകർ ബയോഡാറ്റ അയക്കേണ്ട ഇമെയിൽ വിലാസം: hridayapoorvamnews@gmail.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9446378910