by Midhun HP News | Feb 16, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.
by Midhun HP News | Feb 15, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലേക്ക് ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന. വാർത്താ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.
അവസാന തീയതി: ഫെബ്രുവരി 22
അപേക്ഷകർ ബയോഡാറ്റ അയക്കേണ്ട ഇമെയിൽ വിലാസം: hridayapoorvamnews@gmail.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9446378910
by Midhun HP News | Feb 15, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ 2022 ഫെബ്രുവരി മുതൽ ആരംഭിച്ചു.
17 വയസ്സ് പൂർത്തിയായി. ഏഴാംതരം വിജയിച്ചവർക്കും, 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും, 10-ാംതരം തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷിക്കാൻ സുവർണ്ണാവസരം. കോഴ്സ് ഫീസ് 1850 രൂപയാണ്. ഹയർസെക്കന്ററി തുല്യതാ കോഴ്സിലേക്ക് 22 വയസ്സ് തികഞ്ഞിരിക്കണം.
പത്താം തരം പത്താം തരം തുല്യത പാസ്സായി. +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർ/തോറ്റവർ എന്നിവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 2500 രൂപയാണ്. എസ്.സി./എസ്.റ്റി. വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിളവ് ലഭിക്കുന്നതാണ്.
അവസാന തീയതി ഫെബ്രുവരി 28 വരെ. വിശദവിവരങ്ങൾക്കും അപേക്ഷാ മാറത്തിനും 9995432979 എന്ന നമ്പരിൽ ബന്ധപ്പെടുക
by Midhun HP News | Feb 14, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
കൊച്ചി:എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
‘വാട്സാപ്പ് സപ്പോർട്ട് സർവേ’ എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്സാപ്പ് രജിസ്ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ തട്ടിപ്പുകാർ ചെയ്തുതുടങ്ങും. ഇതിനിടെ, സർവേയെന്ന പേരിൽ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി. പറയാൻ ആവശ്യപ്പെടും. വാട്ട്സാപ്പ് സപ്പോർട്ട് സർവേയുടെ ഭാഗമായി വിളിച്ചവരാണന്ന വിചാരത്തിൽ ഇത് ഉപയോക്താക്കൾ പറഞ്ഞുകൊടുക്കും.
ഒ.ടി.പി. ലഭിക്കുന്നതോടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാർ തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സാപ്പ് ഉപയോഗിച്ച് ഇവർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ഈ അക്കൗണ്ടുകൾ ഉപയോഗിക്കും. ഈ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക സഹായവും ചോദിക്കും. അടുത്ത ബന്ധുവോ സുഹൃത്തോ സ്വന്തം വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് അത്യാവശ്യമായി സാമ്പത്തിക സഹായം ചോദിക്കുന്നതാണെന്നു കരുതി പലരും പണം കൈമാറും.
ഉപയോക്താവിന്റെ ഫോണിൽനിന്ന് മറ്റുള്ളവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചും, ഇവ സ്റ്റാറ്റസ് ഇട്ടുമെല്ലാം വ്യക്തിഹത്യ നടത്തും. തുടർന്ന് ബ്ലാക്ക്മെയിലിങ് തുടങ്ങും. അക്കൗണ്ട് തിരികെ നൽകണമെങ്കിൽ പണം വേണമെന്നറിയിക്കും. ഇത്തരം തട്ടിപ്പിൽ വീണെന്ന് തിരിച്ചറിഞ്ഞാൽ ഉടനെ വാട്സാപ്പിന്റെ കസ്റ്റമർ കെയറിൽ ഇ-മെയിൽ വഴി പരാതി നൽകണമെന്നാണ് പോലീസ് നിർദേശം. ഒ.ടി.പി. പറയാതിരിക്കുകയും സുരക്ഷയെ മുൻകരുതി ‘വാട്സാപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ’ ഓൺ ചെയ്ത് വെക്കുകയും വേണമെന്ന് പോലീസ് പറയുന്നു.
by Midhun HP News | Feb 12, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ 2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാറ്റിവെച്ചു.
മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവച്ചിരിക്കുന്നു. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
by Midhun HP News | Feb 8, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പത്താം തരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു.
17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ്സ് പാസ്സായതും പത്താം ക്ലാസ്സ് വരെ പഠിച്ച് പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് പത്താംതരം തുല്യതയ്ക്ക് ചേരാം.
22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ് പാസ്സായവർക്ക് ഹയർ സെക്കണ്ടറി തുല്യതയ്ക്ക് ചേർന്ന് പഠിക്കാം
പഠിക്കാൻ താൽപര്യമുള്ളവർ 9446272192 എന്ന നമ്പരിൽ വിളിക്കുക
Recent Comments