ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും വാക്ക്-ഇന്റര്‍വ്യു മുഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷന്‍ ഹാളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡിസംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിയമനം. പ്ലസ് ടു, ഡി.എച്ച്.ഐ കോഴ്‌സ്, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ യോഗ്യത. കോവിഡ് ബ്രിഗഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കോവിഡ് ബ്രിഗഡ് മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

നിയുക്തി തൊഴിൽ മേള ഡിസംബർ 11 ന്

നിയുക്തി തൊഴിൽ മേള ഡിസംബർ 11 ന്

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജും സംയുക്തമായി ഡിസംബർ 11 ന് നിയുക്തി-2021 തൊഴിൽ മേള നടത്തും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 നകം www.jobfest.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9495640717, 7994705256.

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.

ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്

എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.

താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170

advt.

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 30 വരെ

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 30 വരെ

കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ നടക്കും. സ്‌റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡുകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടഫിക്കറ്റുകള്‍, റ്റി.സി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഈ ദിവസങ്ങളില്‍ വൈകുന്നേരം നാല് മണിക്കകം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9446183579, 9446272289.

അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് : 9495999727/ 9495999651/ 9495999750, 9745091702, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : 9495999617, ബിസിനസ് അനലിറ്റിക്സ് :6282501520, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് : 9495999720. വെബ്സൈറ്റ് : https://asapkerala.gov.in.