by Midhun HP News | May 2, 2026 | Latest News, കേരളം
കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദര്‍ശന പരീക്ഷ എഴുതാനെത്തിയിരുന്നില്ല. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി പരീക്ഷ കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുസാറ്റില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു.

by Midhun HP News | May 2, 2026 | Latest News, കേരളം
കഴക്കൂട്ടം: ആക്കുളം പാലത്തിന് സമീപം കാറിന് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരൻ മ-രി-ച്ചു. തമിഴ്‌നാട് തൂത്തുക്കുടി നിവിൻ നഗറിൽ 14-1597-ൽ ജോസ് പ്രിൻസിലി (37) ആണ് മരിച്ചത്. ടെക്നോപാർക്ക് ഫേസ് 3-യിലെ ‘വേ ഡോട്ട് കോം’ (Way.com) എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
രാത്രി 9.15-ഓടെയായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ ബൈക്കിൽ വരികയായിരുന്ന ജോസ് നിയന്ത്രണം വിട്ട് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് തുമ്പ പോലീസ് അറിയിച്ചു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

by Midhun HP News | May 2, 2026 | Latest News, കേരളം
ഈ വര്‍ഷം ഡിസംബര്‍ മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പുതിയ ആധാര്‍ കാര്‍ഡ് വലിയ മാറ്റങ്ങളോടെ പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ഡിസൈനും സുരക്ഷാ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും മാറ്റങ്ങള്‍. ആധാര്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന കാരണം പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുക എന്നതാണ്.
പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
പഴയ ആധാര്‍ കാര്‍ഡുകളിലേതുപോലെ പേര്, ആധാര്‍ നമ്പര്‍, വിലാസം, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വ്യക്തികളുടെ വിശദാംശങ്ങള്‍ പുതിയ ആധാര്‍ കാര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കില്ല. നിലവിലുളള ആധാര്‍ കാര്‍ഡിലേത്‌പോലെ ഫോട്ടോകള്‍ ഉണ്ടാകും. ഏറ്റവും പുതിയതായി ഉണ്ടാകുന്ന സവിശേഷിത നിങ്ങളുടെ എല്ലാ സുപ്രധാന വിവരങ്ങളും അടങ്ങുന്ന ഒരു QR കോഡ് ഉണ്ടാകുമെന്നുള്ളതാണ്.
പേര്, ആധാര്‍ നമ്പര്‍, ജനനത്തീയതി, വിലാസം, ലിംഗഭേദം ബയോമെട്രിക് സ്ഥിരീകരണ ഡാറ്റ തുടങ്ങിയ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ഈ QR കോഡില്‍ ഉണ്ടായിരിക്കും. എല്ലാ വിശദാംശങ്ങളും എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക.
നിലവിലുള്ള ആധാര്‍കാര്‍ഡിലേത് പോലെ പ്രിന്റ് ചെയ്‌തെടുക്കാനുള്ള വിവരങ്ങള്‍ ഇതില്‍ ഉണ്ടാവില്ല.
ഹോട്ടലുകള്‍, ഓഫീസുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പി ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ക്യുആര്‍ കോഡ് ഉപയോഗിച്ച് സര്‍ക്കാര്‍ അംഗീകൃത സ്‌കാനറുകള്‍, യുഐഡിഎഐ ഔദ്യോഗിക ആപ്പുകള്‍, വെരിഫിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. ആധാര്‍ അടിസ്ഥാനം നിലനിര്‍ത്തുന്ന യുഐഡിഎഐ പറയുന്നത് ഏകദേശം 134 കോടി ആധാര്‍ കാര്‍ഡ് ഉടമകളുണ്ടെന്നാണ്. ആധാര്‍ ഡാറ്റയുടെ സുരക്ഷ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ മാസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

by Midhun HP News | May 2, 2026 | Latest News, കേരളം
കൊച്ചി: വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അയ്യപ്പന്‍കാവ് സ്വദേശിയായ അഭിജിത്ത് പ്രസാദിനെ കഴിഞ്ഞ ദിവസമാണ് വല്ല്യച്ഛനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് അമ്മയെ തല്ലുന്ന വിഡിയോ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം 21നുള്ള ദൃശ്യങ്ങളാണിത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അമ്മയും അച്ഛനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകിയെന്ന് ആരോപണമുണ്ട്. പെണ്‍സുഹൃത്തുമായുള്ള വിവാഹം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമായി പറയുന്നത്. എറണാകുളം പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ് അഭിജിത്ത്. വിവാഹമോചിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്. എന്നാല്‍ ഈ വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് നിഗമനം.
വിവാഹത്തോടുള്ള എതിര്‍പ്പിന്റെ മുഖ്യകാരണക്കാരന്‍ വല്ല്യച്ഛനാണെന്ന അനുമാനത്തിലാണ് അഭിജിത്ത് കൊലപാതകത്തിന് ശ്രമിച്ചത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ്-ചിറ്റൂര്‍ റോഡില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വല്ല്യച്ഛന്‍ സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഇതേ കാറില്‍ തന്നെ അഭിജിത് സത്യപാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ ബന്ധുക്കള്‍ക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് മനപ്പൂര്‍വ്വം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതാണെന്ന് ബോധ്യപ്പെടുന്നത്. അഭിജിത് സത്യപാലന്റെ വരവും കാത്ത് കാറില്‍ ഇരിക്കുന്നതിന്റേയും സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ബന്ധുക്കള്‍ക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് മനപ്പൂര്‍വ്വം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതാണെന്ന് ബോധ്യപ്പെടുന്നത്. അഭിജിത് സത്യപാലന്റെ വരവും കാത്ത് കാറില്‍ ഇരിക്കുന്നതിന്റേയും സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

by Midhun HP News | May 2, 2026 | Latest News, കേരളം
ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുംകണ്ടം കവുന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു വീഴുകയായിരുന്നു. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ശക്തമായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിലും വ്യാപക നാശമുണ്ടായിട്ടുണ്ട്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം – ചേമ്പളം – വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്
ഇന്നലെ വൈകുന്നേരം ഉടുമ്പന്‍ചോലയില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നിരുന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ വൈദ്യുത വകുപ്പ് സ്വീകരിച്ചുവരുന്നു. ഉടുമ്പന്‍ചോലയില്‍ ഇന്ന് വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞുവീണ് കൃഷിയും നശിച്ചിട്ടുണ്ട്.

by Midhun HP News | May 1, 2026 | Latest News, കേരളം
കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബിഗ് എംസ് ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ പേട്രിയറ്റിനായി കാത്തിരുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടെന്നും ആ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടി.
ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയാണ് പേട്രിയറ്റ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ മുതല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മേക്കിങും കയ്യടി നേടുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഷോ ആണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.
ആദ്യ പകുതിയ്ക്കും ഇന്റര്‍വെല്‍ ബ്ലോക്കിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയും പ്രതീക്ഷിച്ചത് ആവേശം നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചില വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.
മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോയില്‍ നിന്നും പ്രതീക്ഷിച്ച അത്ര ഉയരാന്‍ ചിത്രത്തിനായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ‘കിടിലന്‍ ഫസ്റ്റ് ഹാഫ് തന്ന് എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ തന്ന് ഒന്നുമല്ലാതെയാക്കിയ സെക്കന്റ് ഹാഫ്, ക്ലൈമാക്‌സിനോട് അടുക്കും തോറും തെലുങ്ക് പടം ഫീല്‍. ഏട്ടനും ഇക്കയും ഒരുമിച്ചുള്ള സീന്‍സൊക്കെ ചുമ്മാ തീ. മൊത്തത്തില്‍ ആവറേജ് എക്‌സ്പീരിയന്‍സ്.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ഒരുപാട് പ്രതീക്ഷയോടെയാണ് പടത്തിനു കേറിയത്. പക്ഷെ എന്തോ ഒരു മിസിങ് ഉള്ള പടം. ഏട്ടന്‍ ഉണ്ടായിരുന്ന സീന്‍സ് ഒഴിച്ചാല്‍ എടുത്ത് പറയാന്‍ മാത്രം സെക്കന്റ് ഹാഫില്‍ ഒന്നും തോന്നിയില്ല. പക്ഷെ ഫസ്റ്റ് ഹാഫ് ഒരേ പൊളി. എനിക്ക് ശരിക്കും വര്‍ക്കായി. ഇക്ക ഏട്ടന്‍ കോമ്പോ സീന്‍സ് ഒക്കെ കൊള്ളാം. മാസ് പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആയിരിക്കും ലഭിക്കുക.. Remember it’s a Mahesh Narayanan Film എന്നാണ് മറ്റൊരു പ്രതികരണം.

Recent Comments