by Midhun HP News | Sep 4, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ മരണം വരെ കഠിന തടവു ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു വട്ടമാണ് മരണം വരെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ പ്രതി അഞ്ചു വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു.
ക്ലാസ് ടീച്ചര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തിനകമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. 35 കാരനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
by Midhun HP News | Sep 4, 2024 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ മൂന്ന് ദിവസമായി കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ഒന്നര മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി താഴെ ഇറക്കി. ഇതിനു ശേഷം മറ്റൊരു ചാക്കിലേക്ക് മാറ്റി. ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറി പാമ്പിനെ സഞ്ചിയിലേക്ക് കയറ്റിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്‍, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനവാസ കേന്ദ്രത്തില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
by Midhun HP News | Sep 4, 2024 | Latest News, കേരളം
സിനിമ സീരിയല്‍ നാടക നടന്‍ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു. സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി.
ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ്), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍: പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി. പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.
by Midhun HP News | Sep 4, 2024 | Latest News, കേരളം
തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും.
ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ സാക്ഷ്യപ്പെടുത്തണം.
കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.
by Midhun HP News | Sep 4, 2024 | Latest News, കേരളം
തിരികെ എത്തിയ, അല്ലെങ്കിൽ തിരികപ്പോകുന്ന പ്രവാസികൾക്ക് നോർക്കാ റൂട്ട്സ് ദുരിതാശ്വാസ പദ്ധതി
നോർക്ക പ്രവാസി കാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
📌 പ്രവാസി ID കാർഡ്
📌 പ്രവാസി ഇൻഷുറൻസ്
📌 പ്രവാസി പെൻഷൻ
🛑 18 വയസ്സ് പൂർത്തിയായ 6 മാസമെങ്കിലും പ്രവാസിയായവർക്ക് അപേക്ഷിക്കാം…..
by Midhun HP News | Sep 4, 2024 | Latest News, കേരളം
നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവസമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്തുവരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ടുപോകും. സത്യം തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുവെന്നും പറഞ്ഞു.
Recent Comments