ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ഈ സംഘടനകളിലെല്ലാം പതിനഞ്ച് അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം.

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവര്‍ക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്, ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും.

കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണം.

സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കടമ്പഴിപ്പുറം കുണ്ടുവമ്പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ ആണ് മരിച്ചത്. ഒറ്റപ്പാലം ഭാഗത്തു നിന്നും പത്തടിപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശിവദാസന്‍ മരിച്ചു.

ഒപ്പമുണ്ടായിരുന്ന ജിഷ്ണു എന്ന യുവാവിന് ഗുരുതരമായ പരിക്കേറ്റു. ജിഷ്ണുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ശിവദാസന്‍ വെല്‍ഡിങ് ജോലിക്കാരനാണ്.

‘സ്പീഡ് ആവേശമല്ല, ആവശ്യം മാത്രം’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

‘സ്പീഡ് ആവേശമല്ല, ആവശ്യം മാത്രം’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിര്‍ഭാഗ്യവശാല്‍ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്.

ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വേഗത ആവേശമല്ല, ആവശ്യം മാത്രം

മനുഷ്യൻ്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും

ചലനം ജീവൻ്റെ ലക്ഷണമാണ്. ശരീരചലനത്തിൻ്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളിൽ വർത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിൻ്റെ വേഗത ഊഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തിൽ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്

മനസ്സിൻ്റെ വേഗതയ്ക്കൊപ്പമെത്താനുള്ള പ്രാഥമിക‘യന്ത്രം‘ സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോൾ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോർ വാഹനങ്ങൾ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങൾ മാത്രമാണ് വാഹനങ്ങൾ

പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങൾക്കനുസൃതമായി വിവിധ സാങ്കേതികതകൾ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളിൽ കരമാർഗ്ഗമുള്ള മോട്ടോർ വാഹനങ്ങൾ പക്ഷെ, മറ്റു മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകൾക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിൻ്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാൽതന്നെ അതിൻ്റെ ചാലകമാദ്ധ്യമത്തിൽ മുന്നൊരുക്കങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. മറ്റൊരു ചക്രവാതച്ചുഴി ഗുജറാത്തിനു സമീപം വടക്കു കിഴക്കന്‍ അറബിക്കടലിലും സ്ഥിതിചെയ്യുന്നുണ്ട്.ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴയ്ക്കാണ് സാധ്യത.

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പൊലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പൊലീസ് അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കും. വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയതായും കേരള പൊലീസ് അറിയിച്ചു.

സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്തുകഴിയുമ്പോള്‍ റിസര്‍വ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളും വീഡിയോകളും ഇരകള്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബര്‍ പട്രോളിങിനെത്തുടര്‍ന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി.

ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്.

കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.

എംഡിഎംഎ കടത്താൻ ശ്രമം; സ്കൂൾ മാനേജർ അടക്കം പിടിയിൽ

എംഡിഎംഎ കടത്താൻ ശ്രമം; സ്കൂൾ മാനേജർ അടക്കം പിടിയിൽ

മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ​ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എല്‍ പി സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബം​ഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ നിർത്തിച്ചത്. ബംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നയാളാണ് ദാവൂദ് ഷമീൽ. അമിതലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.