1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, 5000 രൂപ സ്റ്റൈപ്പന്റ് നൽകും

1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, 5000 രൂപ സ്റ്റൈപ്പന്റ് നൽകും

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്. വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.അതേസമയം പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്.

പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പത്തനംതിട്ട -റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. നദിയിൽ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് എംഎൽഎ ആവശ്യപ്പെട്ടു.
ഓയിൽ ആണോ അതോ മറ്റേതെങ്കിലും രാസമാലിന്യം ആണോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തര പരിശോധന നടത്താൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോർന്നതാകാംമെന്ന സംശയം നിലനിൽക്കുന്നുണ്ട്.

കേന്ദ്ര ബഡ്ജറ്റ്: സ്വര്‍ണം, വെള്ളി വില കുറയും

കേന്ദ്ര ബഡ്ജറ്റ്: സ്വര്‍ണം, വെള്ളി വില കുറയും

സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും. ആദായനികുതി ആക്ട് പുനപരിശോധിക്കും. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.

സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി

എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി.എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം.

കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും

കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും

ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു

ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം

നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും.

12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 10 ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 10 ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും

ക​ണ്ണൂ​ർ: കണ്ണൂർ ജില്ലയിലെ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പ​ത്ത് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊ​ല​പ്പെ​ടു​ത്തി മ​റ​വു ചെ​യ്യാ​നാണ് ഉ​ത്ത​ര​വ്. മ​ണ്ണാ​ത്തി​കു​ണ്ട് ബാ​ബു കൊ​ട​ക​നാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ന്നി ഫാ​മി​ലാ​ണ് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചത്.

മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും നിർദേശമുണ്ട്. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്.രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ (മൂന്നുപേരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രൻ. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിൽ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27 വരെ) എ കെ ശശീന്ദ്രൻ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ. തുടർച്ചയായി 2065 ദിവസം മന്ത്രിയായ കെ ക‍ൃഷ്ണൻകുട്ടിക്കാണ് തൊട്ടു പിന്നിൽ.