പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല

പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല

പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.

പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും

ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

കൊച്ചി: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന അസം സ്വദേശി അബ്ദുള്‍ സലാമിനെ നേരത്തെ പിടികൂടിയിരുന്നു. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്.

പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് നേരത്തെ പിടിയിലായ അബ്ദുൾ സലാം. ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മറ്റു പ്രതികൾ കടന്നു കളയുകയായിരുന്നു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റിയത്.

വ്യാജ സ്വര്‍ണം കൈമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്വർണ തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് മനസിലായത്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ആന്ധ്രാ പ്രദേശിനും ബിഹാറിനും കൂടുതല്‍ പദ്ധതികളും ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.

ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം.
ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം. ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം

6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി

6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി

കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിനിയില്‍ മിടിക്കുന്നു. ഹൃദയവും, രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. അത്യധികം വേദനയുള്ള നിമിഷങ്ങളിലും ടീച്ചറുടെ അവയവദാനത്തിന് സമ്മതമറിയച്ച കുടുംബാംഗങ്ങളോട് ആദരവ് അറിയിക്കുന്നു..

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം.

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം.

സ്കൂ‌ളുകളിൽ ഒഴിവുള്ള സീറ്റുകൾ വെബ്സൈറ്റിലുണ്ട്. ഇതനുസരിച്ചാണ് അപേക്ഷ പുതുക്കേണ്ടത്. ആദ്യ സപ്ലിമെൻ്ററി അലോട്മെന്റിൽ അവസരം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ മൂലം അവസരം ലഭിക്കാത്തവർക്കുമാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്. പ്ലസ് വൺ വിദ്യാർഥികൾക്ക് സ്‌കൂളും കോഴ്സും മാറുന്നതിനുള്ള പട്ടികയിൽ ഉള്ളവർ ഇന്നു വൈകിട്ടു 4ന് അകം സ്‌കൂളിൽ ഹാജരാകണം

സ്വര്‍ണവില വീണ്ടും 54,000ല്‍ താഴെ

സ്വര്‍ണവില വീണ്ടും 54,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.