താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും കോളറ?; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും കോളറ?; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം. ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, വാഹനത്തിന്റെ ആർ സി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്.എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും.നിയമലംഘനത്തിൽവാഹനത്തിനു നേരെ മുമ്പ് മൂന്നു തവണ കേസെടുത്തിരുന്നു

വാഹനമോടിച്ചതെന്നെന്ന് കണ്ടെത്താൻ പ്രദേശത്തെ എ ഐ കാമറകൾ പരിശോധിക്കും . എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും. നിയമലംഘനത്തിൽ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടലില്‍ ജാഗ്രത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടലില്‍ ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകൡ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയാണ് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത്‌ ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: https://hscap.kerala.gov.in
30,245 പേർക്കാണ്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്‌.

ഇനി 22,729 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. 57,662 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. ഇതിൽ 11,326 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്‌. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവരും ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം.

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളി കാണുവാൻ പ്രേത്യക സർവീസുമായി കെ എസ് ആർ ടി സി. എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്കായിട്ടാണ് ഈ സർവീസ്. കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളും കെ എസ് ആർ ടി സി പങ്കുവെച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി വഴിയുള്ള ടിക്കറ്റ്‌ വിൽപ്പനയ്ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽ ബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി. ഇതിനായി +919846475874 നമ്പറിൽ ബന്ധപ്പെടാം.

കെ എസ് ആർ ടി സിയുടെ പോസ്റ്റ് എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്കായി ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്ത് ആലപ്പുഴ കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.

കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ടിക്കറ്റ് നിരക്കുകള്‍
1. ടൂറിസ്റ്റ് ഗോള്‍ഡ്
(നെഹ്രു പവലിയന്‍)
RS 3000/-
2. ടൂറിസ്റ്റ് സില്‍വര്‍
(നെഹ്രു പവലിയന്‍)
RS 2500/-
3. റോസ് കോര്‍ണര്‍
(ചെയര്‍)
RS 1000/-
4. വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/- തുടങ്ങിയവ..
കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആ
ർ.ടി.സി വഴിയുള്ള ടിക്കറ്റ്‌വിൽപ്പനയ്ക്ക്‌
മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി.
വളളംകളി പ്രേമികള്‍ക്കും,വിവിധ ക്ളബ്ബുകളും,വിവിധ നിരക്കിലുളള ടിക്കറ്റുകള്‍ക്കും, ചാര്‍ട്ടേഡ് ബസ്സ് സംവിധാനം ഒരുക്കുവാനും ബന്ധപ്പെടേണ്ട നമ്പർ
ഫോൺ:-+919846475874