by liji HP News | Jul 9, 2024 | Latest News, കേരളം
പുനലൂര്‍: പാലത്തിലൂടെ നടന്നുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി മരിച്ചു. പുനലൂരില്‍ ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. സംരക്ഷിത സ്മാരകമായ തൂക്കുപാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.
തൂക്കുപാലത്തില്‍ നിന്ന് യുവതി ആറ്റിലേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാലത്തിലൂടെ നടന്നു വന്ന് കൈവരിയില്‍നിന്ന് ചാടുന്ന ദൃശ്യമാണ് ലഭ്യമായിട്ടുള്ളത്. ഈ സമയം പാലത്തില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി.
by liji HP News | Jul 9, 2024 | Latest News, കേരളം
കൊച്ചി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി. വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.

by liji HP News | Jul 9, 2024 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

by liji HP News | Jul 9, 2024 | Latest News, കേരളം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ.
രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവർത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.രാജ്യാന്തര ചരക്ക് നീക്കത്തിന്റെ നിർണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. വർഷം പത്തു ലക്ഷം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വമ്പൻ തുറമുഖമാണ് വിഴിഞ്ഞം.
സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ കുറിച്ചു.2000ൽ അധികം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.

by Midhun HP News | Jul 9, 2024 | Latest News, കേരളം
‘കടുവക്കരക്കുന്നു പാൽ സൊസൈറ്റി റോഡ് ജനങ്ങൾക്ക് സഞ്ചാര യോഗ്യമാകും വിധം ഉടൻ റീ ടാർ ചെയ്യു’; യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്. കിഴുവിലം പഞ്ചായത്ത് പാവൂർകോണം രണ്ടാം വാർഡിലെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാതെ വിധം തകർന്നു കിടക്കുന്ന പാൽ സൊസൈറ്റി കടുവാക്കരക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിയ്ക്കും. പാവപ്പെട്ട ജനങ്ങൾ വസിക്കുന്ന കടുവക്കരക്കുന്നു പ്രദേശത്തെ പ്രധാനപ്പെട്ട ഗതാഗത പാതയെ സഞ്ചാര യോഗ്യമാക്കാതെ അവഗണിക്കുന്ന സിപിഎംന്റെ സമീപനം അപലപനീയമാണെനും 20 വർഷം സിപിഎം നെ മാത്രം വിജയിപ്പിച്ച ഒരു ജനതയോട് സിപിഎം ഈ കാട്ടുന്ന അവഗണന ജനാധിപത്യപരമായി എതിർക്കപ്പെടേണ്ടതാണെന്നും പാവപ്പെട്ടവന്റെ സഞ്ചാര നീതി അവന്റെ അവകാശമാണ്, ഈ നീതി നിഷേധത്തിനെതിരെ ഉള്ള പോരാട്ടം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.

oppo_32
by Midhun HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം നാടക നിലയത്തിന്റെ പുതിയ നാടകം “നിലാവ്”. നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി, ഡോ. എസ്. ഭാസിരാജ്, അനിൽ ആറ്റിങ്ങൽ, പാർത്ഥസാരഥി, ചെമ്പഴന്തി ചന്ദ്രബാബു എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭിച്ചു.
രചന – സ്മിജുക്കുട്ടൻ
ഗാനങ്ങൾ -ഡോ ഭാസിരാജ്, ചെമ്പഴന്തി ചന്ദ്രബാബു
സംഗീതം – പാർത്ഥസാരഥി
രംഗപടം – വിജയൻ കടമ്പേരി
സഹ സംവിധാനം – സജി ചെമ്പൂർ
സാങ്കേതിക സഹായം – ആർ. സദാശിവൻ
നിർമ്മാണം – ടി. കെ. മാധവൻ, ചിത്രജയ
സംവിധാനം – അനിൽ ആറ്റിങ്ങൽ
അരങ്ങിൽ – പുല്ലിച്ചിറ ബാബു, ഇരിഞ്ചയം മധു, എഴുപുന്ന സഹദേവൻ, ജെറിൻ, ഷീല ഡോഫിൻ, കല.
ഓഗസ്റ്റ് 10 മുതൽ “നിലാവ് ” രംഗത്ത് അവതരിപ്പിച്ചു തുടങ്ങുന്നു.

Recent Comments