ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍

കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥക്ക് ഇതോടെ പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍. പരശുറാമില്‍ നല് തിരക്കാണ് അനുഭവപ്പെടാറുള്ളത്. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയ സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചത്.

കോഴിക്കോട് നിന്നും വടക്കോട്ട് നാലുമണിക്കൂറിലേറെ സമയം ട്രെയിനുകള്‍ ഇല്ലാത്ത അവസ്ഥയാണ്. രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസര്‍കോട് പോകാനുള്ള സാധാരണ യാത്രക്കാര്‍ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചി കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.

ചക്രവാതച്ചുഴി, ന്യൂനമർദ്ദം; ഇന്നും മഴ തുടരും, 6 ജില്ലകളിൽ യെല്ലോ

ചക്രവാതച്ചുഴി, ന്യൂനമർദ്ദം; ഇന്നും മഴ തുടരും, 6 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇടി മിന്നൽ ജാഗ്രതാ നിർദേശം

ഈ മാസം 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. ഓ​ഗസ്റ്റ് 16-ന് നടതുറക്കുമ്പോൾ മേൽശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും

രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ ബിരുദാനന്തര ബിരു​ദധാരിയാണ് അദ്ദേഹം. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് ബിബിഎ, എൽഎൽബി നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽറ്റിം​ഗ് കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്‌ലൻഡിൽ എൽഎൽഎം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.

എട്ട് വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു ബ്രഹ്മദത്തൻ. ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്‌ക്ക് അച്ഛനൊപ്പം സഹകാർമികനായി. കഴിഞ്ഞ വർഷം കർക്കടകമാസ പൂജയ്‌ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും കൃത്യതയോടെ ചെയ്യേണ്ടതെന്ന രീതികൾ രാജീവ് തന്ത്രി പഠിപ്പിച്ചിരുന്നു.

എല്ലാം ഒറ്റ ക്ലിക്കില്‍; നവീകരിച്ച പുതിയ മൊബൈല്‍ ആപുമായി കെഎസ്ഇബി

എല്ലാം ഒറ്റ ക്ലിക്കില്‍; നവീകരിച്ച പുതിയ മൊബൈല്‍ ആപുമായി കെഎസ്ഇബി

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്ഇബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഒഎസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക് പേ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പുതിയ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുതുമകള്‍ ഇവയാണ്…

1. ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം

രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.

2. ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ.

ആപ്പ്‌ലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാം

3. ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം

വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം

4. രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങളറിയാം

ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.

5. സേവനങ്ങള്‍ വാതില്‍പ്പടിയില്‍

രജിസ്റ്റര്‍ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്‌സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും

6. ലോഗിന്‍ ചെയ്യാം, തികച്ചും അനായാസം

ഫോണ്‍ നമ്പരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിന്‍ ചെയ്യാം.

7. ബില്‍ കാല്‍ക്കുലേറ്റര്‍

ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

8. പഴയ ബില്ലുകള്‍ കാണാം

കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേഡ് ഫോണ്‍ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.

കാറിന്റെ ഡോറിലിരുന്ന് യാത്ര, വാഹനം തെലങ്കാന രജിസ്‌ട്രേഷനില്‍; പിടികൂടുമെന്ന് എംവിഡി

കാറിന്റെ ഡോറിലിരുന്ന് യാത്ര, വാഹനം തെലങ്കാന രജിസ്‌ട്രേഷനില്‍; പിടികൂടുമെന്ന് എംവിഡി

മൂന്നാര്‍: ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം.
തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.