ഇനി ‘കോളനി’ വേണ്ട; ചരിത്ര ഉത്തരവുമായി മന്ത്രി കെ രാധാകൃഷ്ണൻ

ഇനി ‘കോളനി’ വേണ്ട; ചരിത്ര ഉത്തരവുമായി മന്ത്രി കെ രാധാകൃഷ്ണൻ

കോളനി എന്ന പേര് എടുത്തുകളയണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനി എന്ന പദം അടിമത്തത്തിന്റേതാണ് ,അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം തോന്നുന്നു ,ആ പേര് ഇല്ലാതാക്കുകയാണ് .ഉത്തരവ് ഉടനെ ഇറങ്ങും.പകരം പേര് ആ പ്രദേശത്തുള്ളവർക്ക് പറയാം, നിലവിൽ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു.വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകൾ ഇടണം,പ്രദേശത്തെ ആളുകളുടെ നിർദേശം അടിസ്ഥാനത്തിൽ ആകണം പേര്

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രി എന്ന നിലയിൽ അവസാനത്തെ ദിവസമാണിത് എന്നും മന്ത്രി, എം എൽ എ സ്ഥാനം രാജി വെക്കും മുന്നേ ഉന്നതി പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചിരുന്നു.പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു..

ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.ഇതിന്റെ ഭാഗമായി ഹെഡ് ഓഫീസ് മന്ദിരത്തിന്റെ നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം വർക്കല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എസ്.സുരേഷ് നിർവഹിച്ചു.

നിലവിലുള്ള നാല് നിലകളുള്ള ഹെഡ് ഓഫീസ് കെട്ടിടം നാഷണൽ ഹൈവേ വികസനത്തിൻ ഭാഗമായി പൊളിച്ചു മാറുകയുണ്ടായി. ഇത് പുനർ നിർമ്മിച്ച് ലിഫ്റ്റ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കൗണ്ടറും മറ്റും സജ്ജമാക്കും ബാങ്കിന്റെ സേവനം പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വായ്പ വിതരണം ത്വരിത പ്പെടുത്തുന്നതിനും കാർഷിക മേഖലയിൽ കർഷകർക്ക് കൈത്താങ്ങായി ഉൽപ്പന്നങ്ങളുടെ സംഭ രണവും വിതരണവും ബാങ്കിന്റെ അഗ്രോ ഡിവിഷൻ ഏറ്റെടുത്തു നടപ്പാക്കും.

യോഗത്തിന് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. എം താഹ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ജെ ജിഹാദ്, സിപിഎം നേതാവ് അഡ്വ. ജി.രാജു, പഞ്ചായത്തംഗം അശോകൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സുരേഷ്, യൂണിറ്റ് ഇൻസ്പെക്ടർ ജി. അനിൽകുമാർ, ബാങ്ക് സെക്രട്ടറി എസ്. ബിന്ദു, താജുദ്ദീൻ ഡീസന്റ്മുക്ക്, അസി. സെക്രട്ടറി പൃഥ്വിരാജ്, എസ് ആർ. ഹാരിസ്, എൻ കെ പി സുഗതൻ തുടങ്ങിയവർ സംസാരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻ രാമചന്ദ്രൻ പിള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും, ശതാബ്ദി ലോഗോ പ്രകാശനവും തദവസരത്തിൽ നടന്നു.

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി എന്ന നിലയിലെ അവസാന പരിപാടിയാണെന്നും കൂട്ടിച്ചേർത്തു.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും.

അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണന്തല അംബേദ്കർ ഭവനിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വനജ രാജേന്ദ്രബാബു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി. ആർ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് തുടങ്ങിയവരും പങ്കെടുത്തു.

വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി

വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി

ആറ്റിങ്ങൽ: വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി. ആറ്റിങ്ങൽ കരിച്ചിൽ മൂലയിൽ വീട്ടിൽ ബിന്ദു (46) ആണ് കാണാതായത്. 15ന് രാവിലെ മുതൽ ഇവരെ കാണാതാവുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ബിന്ദുവിന്, അഞ്ചടി പൊക്കവും വട്ട മുഖവും നീളം കുറഞ്ഞ തലമുടിയും ഇടതു കണ്ണങ്കാലിൽ ഓപ്പറേഷൻ ചെയ്ത പാടുകളും ഉണ്ട്. ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ഫോൺ 94979 80145, 9847878139

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം: പുനലൂര്‍ മണിയാറില്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.

എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് വള്ളം തകര്‍ന്നു. മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനാണ് പരിക്കേറ്റത്.

ഇടിമിന്നലേറ്റ് കണ്ണൂര്‍ തോട്ടടയില്‍ വീടിന് കേടുപാട് സംഭവിച്ചു. തോട്ടടയില്‍ ഗംഗാധരന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.

നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.

രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും.