ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു; ഗര്‍ഭിണി സ്‌റ്റേഷനില്‍ തലകറങ്ങിവീണു

ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു; ഗര്‍ഭിണി സ്‌റ്റേഷനില്‍ തലകറങ്ങിവീണു

വെള്ളൂര്‍: ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്.

കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്‌സ്പ്രസില്‍ കോട്ടയത്തുനിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളില്‍ നേരിയ/മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ അതിശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ, വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി ഏഴു വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11:30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു; ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും

ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു; ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും

തിരുവനന്തപുരം: ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പാര്‍ട്ടിയുമായി ജെഡിഎസ് കേരള ഘടകം. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക.

താൽക്കാലിക നിയമനം നടത്തുന്നു

താൽക്കാലിക നിയമനം നടത്തുന്നു

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ : 0471 – 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

അസം തേയിലയ്ക്ക് റെക്കോര്‍ഡ്; ഒരു കിലോഗ്രാം ലേലത്തില്‍ പോയത് 1506 രൂപയ്ക്ക്

അസം തേയിലയ്ക്ക് റെക്കോര്‍ഡ്; ഒരു കിലോഗ്രാം ലേലത്തില്‍ പോയത് 1506 രൂപയ്ക്ക്

കൊല്‍ക്കത്ത: ലേലത്തില്‍ അസം തേയിലയ്ക്ക് റെക്കോര്‍ഡ്. കിലോഗ്രാമിന് 1506 രൂപയ്ക്കാണ് അസം ചായപ്പൊടി ലേലത്തില്‍ വിറ്റത്.

ജൂണ്‍ 11ന് കൊല്‍ക്കത്തയിലാണ് ലേലം നടന്നത്. അസം ടീ ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലേലം നടത്തിയത്. ഹൈദരാബാദിലെ ഇടപാടുകാരന് വേണ്ടി മിഹിര്‍ ഗോള്‍ഡാണ് ഇത്രയും വില നല്‍കി ലേലം നേടിയത്. ലേലത്തില്‍ സിടിസി തേയിലയ്ക്ക് ലഭിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയാണിതെന്ന് അസം ടീ ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

ഇനി ‘കോളനി’ വേണ്ട; ചരിത്ര ഉത്തരവുമായി മന്ത്രി കെ രാധാകൃഷ്ണൻ

ഇനി ‘കോളനി’ വേണ്ട; ചരിത്ര ഉത്തരവുമായി മന്ത്രി കെ രാധാകൃഷ്ണൻ

കോളനി എന്ന പേര് എടുത്തുകളയണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനി എന്ന പദം അടിമത്തത്തിന്റേതാണ് ,അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം തോന്നുന്നു ,ആ പേര് ഇല്ലാതാക്കുകയാണ് .ഉത്തരവ് ഉടനെ ഇറങ്ങും.പകരം പേര് ആ പ്രദേശത്തുള്ളവർക്ക് പറയാം, നിലവിൽ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു.വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകൾ ഇടണം,പ്രദേശത്തെ ആളുകളുടെ നിർദേശം അടിസ്ഥാനത്തിൽ ആകണം പേര്

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രി എന്ന നിലയിൽ അവസാനത്തെ ദിവസമാണിത് എന്നും മന്ത്രി, എം എൽ എ സ്ഥാനം രാജി വെക്കും മുന്നേ ഉന്നതി പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചിരുന്നു.പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു..