by liji HP News | Jun 8, 2024 | Latest News, കേരളം
പത്തനംതിട്ട: ‘ആവേശം’ സിനിമയിലെ ഗുണ്ടസംഘങ്ങളുടെ മാതൃകയില്‍ പിറന്നാള്‍ ആഘോഷം നടത്തിയ യുവാക്കള്‍ പൊലീസിന് തലവേദനയായി. വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുണ്ട സംഘങ്ങളാണെന്ന തെറ്റിദ്ധരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം എന്ന രീതിയില്‍ ദൃശ്യം പ്രചരിക്കപ്പെട്ടതോടെ പത്തനംതിട്ടയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചത് ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഒരാഴ്ചയോളമാണ് വട്ടംകറക്കിയത്. അന്വേഷണങ്ങള്‍ക്കൊടുവിലാണ് തടി കൊണ്ട് നിര്‍മിച്ച വടിവാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചതെന്ന് കണ്ടെത്തിയത്. പിറന്നാള്‍ ആഘോഷമായിരുന്നുവെന്നും ആവേശം സിനിമയിലെ ആഘോഷം അതേരീതിയില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് യുവാക്കര്‍ പ്രതികരിച്ചത്. പന്തളത്തുള്ള നാടകസംഘത്തില്‍ നിന്ന് തരപ്പെടുത്തിയ തടി കൊണ്ടുള്ള വാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചെന്നും യുവാക്കള്‍ പറഞ്ഞു.

ഗുണ്ടകളുടെ ആഘോഷമാണെന്ന് വ്യഖ്യാനിക്കപ്പെട്ടതോടെ പൊലീസ് യുവാക്കളെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വാള്‍ വാങ്ങി വച്ച് യുവാക്കളെ ഉപദേശിച്ച ശേഷം കേസെടുക്കാതെ പറഞ്ഞു വിട്ടു.
by liji HP News | Jun 8, 2024 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു.
അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പട്ടു.

by liji HP News | Jun 8, 2024 | Latest News, കേരളം
വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.
മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരന്‍ മൂവികള്‍, മുകളില്‍ റാമോജി ഫിലിം സിറ്റി എന്നിവ റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉള്‍പ്പെടുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ്.
by Midhun HP News | Jun 8, 2024 | Latest News, കേരളം
വയനാട്: റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. ശേഷം പത്താം ക്ലാസിലാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ നിർബന്ധിത ഡിസ്ചാർജ് നൽകി മടക്കിയെന്നും വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. മുഖത്തും ചെവിയിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
by Midhun HP News | Jun 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്തടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ചെയ്തത്. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിനാലാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
by Midhun HP News | Jun 8, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി.
ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ്ക വര്‍ധിച്ചത്.ഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുന്നതിനിടയിലാണ് ഇന്നലെ കുത്തനെയുള്ള ഇടിവ്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Recent Comments