14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

ആലപ്പുഴ: വര്‍ധിച്ചു വരുന്ന വിവാഹമോചന കേസുകളും സ്ത്രീധന മരണങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതിനിടെ ആലപ്പുഴ കോടതിയില്‍ 14 വര്‍ഷം വിവാഹമോചിതരായി ജീവിച്ചതിന് ശേഷം വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ച് ദമ്പതികള്‍. ഏക മകള്‍ അഹല്യക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ സനാതനപുരം സ്വദേശികളായ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും ആണ് വീണ്ടും വിവാഹിതരാകുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഫീസ് അസിസ്റ്റന്റായ ആലപ്പുഴ സനാതനപുരം അശ്വതി നിവാസില്‍ സുബ്രഹ്മണ്യന്‍ എസ് 2006 ഓഗസ്റ്റ് 31നാണ് രാധാ നിവാസ് കുതിരപ്പന്തിയിലെ പി കൃഷ്ണകുമാരി യെ വിവാഹം കഴിച്ചത്. 2008ല്‍ കൃഷ്ണകുമാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് കുടുംബ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. 2010 മാര്‍ച്ച് 29 ന് കോടതി വിവാഹമോചനം അനുവദിച്ചു.

2020 ല്‍ ജീവനാംശം ആവശ്യപ്പെട്ട് കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിച്ചു. സുബ്രഹ്മണ്യനോട് 2000 രൂപ ജീവനാംശം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. ജീവനാംശം നല്‍കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായില്ല. മാത്രമല്ല വിവാഹമോചന സമയത്ത് ജീവനാംശം ആവശ്യപ്പെട്ടില്ലെന്നായിരുന്നു സുബ്രഹ്മണ്യന്റെ വാദം. അങ്ങനെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജീവനാംശം നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജീവനാംശം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കേസ് വീണ്ടും ആലപ്പുഴ കോടതിയിലെത്തി.

കേസ് നടക്കുന്നതിനിടെ മകള്‍ക്ക് വേണ്ടി ഇരുകക്ഷികളും വീണ്ടും ഒന്നിക്കാന്‍ തയ്യാറാണെന്ന് കൃഷ്ണകുമാരിയുടെ അഭിഭാഷകന്‍ സൂരജ് ആര്‍ മൈനാഗപ്പള്ളി ജഡ്ജിയോട് പറഞ്ഞു. ഇരുവരോടും കൗണ്‍സിലിങ്ങിന് വിധേയരാകാന്‍ ജഡ്ജി വി എസ് വിദ്യാധരന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സിലിങ് വിജയകരമായി പൂര്‍ത്തിയായെന്നും കോടതിയെ അറിയിച്ചു. വിവാഹമോചനത്തിന് ശേഷം സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും ഒന്നിക്കണമെന്ന് അവരുടെ മകളും ആഗ്രഹിച്ചിരുന്നു. ഏതായാലും കുടുംബ കോടതിയുടെ വിവാഹമോചന ഉത്തരവ് റദ്ദാക്കാനും പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനും ദമ്പതികള്‍ വ്യാഴാഴ്ച സംയുക്ത അപേക്ഷ നല്‍കി.

‘ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്’; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

‘ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്’; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

പൃഥ്വിരാജ് – ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഇരുന്നാണ് യുവാവ് സിനിമ കാണുന്നതെന്ന് സംവിധായകൻ പറയുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാൾ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണെന്നാണ് മഞ്ജിത് വീഡിയോയ്ക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിപിൻ ​ദാസ് സംവിധാനം ചെയ്ത ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസം തന്നെ 3.75 കോടി രൂപയാണ് ചിത്രം നേടി. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ആനന്ദൻ എന്ന കഥാപാത്രമായി പൃഥ്വിയെത്തിയപ്പോൾ വിനുവായി ബേസിലുമെത്തി. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് നടൻ യോ​ഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

മഞ്ജിത് ദിവാകറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്നലെ ലോകമെമ്പാടും റിലീസ് ആയ #ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന്റെ വീഡിയോ ആണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കൈയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കൈയ്യിൽ നിന്നും മിസ്സായി.

ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാൾ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്..

കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ; ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്നത് കാരണം

കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ; ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്നത് കാരണം

പത്തനംതിട്ട: കാമുകൻ്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്ത- നംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീ- ടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃ- ത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത- പങ്കാളിയാക്കാത്തതിൻ്റെ വിരോധത്തിൽ ആണ് തീയിട്ടത്.

രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാ- ജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷി- ച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തി- ലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെ- ത്തി തീയണയ്ക്കുകയായിരുന്നു.

ഊട്ടിയിൽ കനത്ത മഴ, പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ, പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

കല്ലാര്‍ സ്റ്റേഷന് സമീപത്തായാണ് ട്രാക്കിലേക്ക് പാറ ഉരുണ്ട് വീണത്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്.

പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ക ണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നു മഴ കനക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിച്ച എല്ലാ ജില്ലകളിലും ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

നിർബന്ധിച്ച് മദ്യം നൽകി; രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും

നിർബന്ധിച്ച് മദ്യം നൽകി; രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. എന്നാൽ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല.

രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്ത് രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ ജർമനിയിലേക്ക് കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേ സമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി.

രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 12ന് കേസെടുത്ത ശേഷം രാഹുലിനെ വിട്ടയച്ചപ്പോഴാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. നടപടിയുണ്ടാകാതിരുന്നതോടെ രാഹുൽ 14ന് ഒളിവിൽപോയി. ബംഗളൂരു വഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വിഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു.