കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മകൻ ഉപേക്ഷിച്ച അച്ഛന്റെ വാർത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുത്തിരുന്നു.

നിങ്ങൾക് ഇഷ്ടമുള്ള ഫ്ളേവേഴ്സിൽ നാവിൽ കൊതിയൂറും ഐസ് ക്രീമിനായി ‘ഐസ് ബേ’ നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

നിങ്ങൾക് ഇഷ്ടമുള്ള ഫ്ളേവേഴ്സിൽ നാവിൽ കൊതിയൂറും ഐസ് ക്രീമിനായി ‘ഐസ് ബേ’ നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

ആറ്റിങ്ങൽ പാലസ് റോഡിൽ ഐസ് ബേ പ്രവർത്തനമാരംഭിക്കുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നാളെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർമാർ, വ്യാപാര വ്യവസായി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രിയുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോ​ഗസ്ഥനും 40 ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും ചർച്ചയിൽ അംഗീകരിച്ചു. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. 15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയിരുന്നു.

അധികൃതമായി നഗരത്തിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോഡുകൾ നഗരസഭ നീക്കം ചെയ്തു

അധികൃതമായി നഗരത്തിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോഡുകൾ നഗരസഭ നീക്കം ചെയ്തു

ആറ്റിങ്ങൽ: ദേശീയപാതയിൽ കച്ചേരിനട മുതൽ മാമം വരെ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നഗരസഭ നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നീക്കം ചെയ്തു. കാൽനട യാത്രക്കാർക്കുൾപ്പടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ, നഗരസഭ സ്ഥാപിച്ച വഴിവിളക്കു തൂണുകൾ, പുറമ്പോക്ക് ഭൂമിയിൽ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങൾ, സുരക്ഷാ വേലികൾ എന്നിവ കയ്യേറിയായിരുന്നു ബോഡുകൾ സ്ഥാപിച്ചിരുന്നത്.

സ്വകാര്യ ട്യൂഷൻ സെൻ്റെറുകൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ, ഹോം അപ്ലൈയൻസ് സെൻ്റെറുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അറുപതോളം ബോഡുകളാണ് അധികൃതർ നീക്കം ചെയ്തത്. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഒട്ടുമിക്ക ദിശാസൂചികാ ഫലകങ്ങളും മറയത്തക്കവിധമായിരുന്നു പരസ്യ ബോഡുകൾ സ്ഥിതി ചെയ്തിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നീയമനടപടി സ്വീകരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധന ശക്തമാക്കുമെന്നും സെക്രട്ടറി കെഎസ്.അരുൺ അറിയിച്ചു. റവന്യു ഇൻസ്പെക്ടർ ബൈജു, ബിൽഡിംഗ് ഇൻസ്പെക്ടർ വിജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ജീവനക്കാരായ അജി, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പൗരത്വഭേദഗതി നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് പതിനാലുപേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ഓണ്‍ ലൈന്‍ വഴി ലഭിച്ച അപേക്ഷകളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നത്. 2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന് ചട്ടങ്ങള്‍ രൂപീകരിച്ചത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്. ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക. ഇതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെയാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു.

മിടുക്കരാകാൻ “ഗോ സ്മാർട്ട് ക്യാമ്പ്” സംഘടിപ്പിച്ചു

മിടുക്കരാകാൻ “ഗോ സ്മാർട്ട് ക്യാമ്പ്” സംഘടിപ്പിച്ചു

ഇടയ്ക്കോട്, ആലയിൽ മുക്ക്, തരംഗിണി ലൈബ്രറി ആൻഡ് റീഡിങ് റൂം, കുട്ടികൾക്കായി പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന “ഗോ സ്മാർട്ട് “എന്ന വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വപാടവം, ഗോൾ സെറ്റിംഗ്, വായനാ പരിപോഷണം, ഉപരിപഠന സാധ്യതകൾ, സൈബർ ലോകം, സ്പോക്കൺ ഇംഗ്ലീഷ്, ബലൂൺ ആർട്ട്, മനസ്സും ആരോഗ്യവും, ഓർമ്മ ശക്തിയും പഠനവും എന്നിങ്ങനെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

എഴുപത് കുട്ടികൾ പങ്കെടുത്ത ക്യാമ്പ് നാട്ടിൻപുറത്തെ കുട്ടികൾക്ക് നവ്യാനുഭവം പകരുന്ന ഒന്നായി മാറി. ഊരുപൊയ്ക എം ജിഎം യുപിഎസ് ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ പതിനൊന്നാം ദിവസം സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

വിജയികളായ കുട്ടികൾക്ക് സ്മാർട്ട് കിഡ് സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ലക്ഷ്യബോധം ഉണ്ടാകേണ്ടതിനെപ്പറ്റിയും, വിദ്യാഭ്യാസത്തിലൂടെ നേടാവുന്ന വലിയ വിജയങ്ങളെ പറ്റിയും അലക്സാണ്ടർ ജേക്കബ് സംസാരിച്ചു. ലൈബ്രറിയുടെ പ്രസിഡൻറ് സന്തോഷ്, സെക്രട്ടറി അൻഫാർ, ക്യാമ്പ് കോഡിനേറ്റർ ജയശങ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളോടൊപ്പം നൂറോളം രക്ഷിതാക്കളും അലക്സാണ്ടർ ജേക്കബിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.