by Midhun HP News | May 13, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. ഗ്രാം വിലയില്‍ 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു.

by Midhun HP News | May 13, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. ഗ്രാം വിലയില്‍ 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു.
by Midhun HP News | May 12, 2024 | Latest News, കേരളം
കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിലെ അങ്കണവാടി ജീവനക്കാരി ഷീബയ്‌ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ‘മോന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് പറഞ്ഞ് ഭാര്യയെയാണ് അങ്കണവാടി ജീവനക്കാര്‍ വിളിച്ചുപറഞ്ഞത്. പോയി നോക്കുമ്പോള്‍ മകന്റെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. അപ്പോ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ചോദിച്ചു. കുട്ടിക്ക് പാല്‍ കൊടുത്തതാണ് എന്ന് പറഞ്ഞു. മറ്റു കുട്ടികള്‍ പറയുന്നുണ്ട് പാല്‍ നല്ല ചൂട് ഉണ്ട് എന്ന്. തിളച്ച പാല്‍ കൊടുത്ത ശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണ്ടേ. അവര് കൊണ്ടുപോയില്ല. കുട്ടി ഭാഗ്യത്തിന് പാല്‍ ഇറക്കിയില്ല. അല്ലെങ്കില്‍ അന്നനാളമൊക്കെ പൊള്ളി പോയേനെ.’- കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കീഴ്ത്താടിയിലും വായിലും സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. പൊലീസിനോട് ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുട്ടിയുടെ അച്ഛന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

by Midhun HP News | May 12, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ പോകുമ്പോള്‍ കൈയില്‍ നോട്ടില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡര്‍ യാത്രയില്‍ ഏര്‍പ്പെടുത്തി. മെയ് 13 മുതല്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഗൂഗിള്‍ വാലറ്റില്‍ ഇനി മെട്രോ ടിക്കറ്റും
ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം. ഗൂഗിള്‍ വാലറ്റില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു മെട്രോയെ ഉള്‍പ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്‌നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇതു യാഥാര്‍ഥ്യമായത്. ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണു ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്കു ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമാണു ഗൂഗിള്‍ വാലറ്റ് ലഭ്യകുക. ഡിവൈസില്‍ നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും വേണം.

by Midhun HP News | May 12, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആശങ്കയായി മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ജില്ലയില്‍ ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചുണ്ടായ രണ്ടാമത്തെ മരണമാണ് സക്കീറിന്റേത്. ഈ വർഷം ഇതുവരെ ഏഴുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചത്.
മലപ്പുറം ജില്ലയില്‍ വന്‍തോതില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ജനുവരി മുതല്‍ 3180 ലേറെ പേര്‍ക്ക് രോഗലക്ഷണം കണ്ടുപിടിച്ചിരുന്നു. 1032 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

by Midhun HP News | May 12, 2024 | Latest News, കേരളം
ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recent Comments