ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ 32കാരന്‍ കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

32കാരനായ പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറി.

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ടയിൽ വടശ്ശേരിക്കര പേഴുംപാറയിൽ വീടിന് തീയിട്ട് അജ്ഞാതർ. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് പുലർച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതർ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളിൽ തീയിടുകയായിരുന്നു. സംഭവത്തിൽ വീട്ടു ഉപകരണങ്ങൾ ഉൾപ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു.

വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടൻ തന്നെ തീ അണയ്‌ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവർ ആറന്മുളയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്‌കുമാർ പറയുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാർ രണ്ട് മാസം മുൻപാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നി​ഗമനം. അന്നും ഇയാൾ പരാതി നൽകിയിരുന്നില്ല.പേഴുംപാറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളിൽ മണ്ണെണ്ണയുടെ ​ഗന്ധമുണ്ട്. ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധ നടത്തുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ്‌ നൈൽ ബാധിച്ചാണെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേർ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും ജില്ലാ ഓഫീസർമാർക്ക് ജാ​ഗ്രതാനിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ നിലവിൽ തുറക്കേണ്ടതില്ലെന്നുമാണ് ആരോ​ഗ്യ വകുപ്പ് അധികൃതർ പറയുന്നത്.രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസർമാർക്ക് ജാ​ഗ്രതാനിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ നിലവിൽ തുറക്കേണ്ടതില്ലെന്നുമാണ് ആരോ​ഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

പാർവതി അമ്മ അന്തരിച്ചു

പാർവതി അമ്മ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം വിലയന്നൂർ മഠത്തിൽ (കൈലാസം) പരേതനായ എ. എൻ മാധവൻ തമ്പിയുടെ ഭാര്യ പാർവതി അമ്മ അന്തരിച്ചു.

മക്കൾ: പി പത്മാവതി അമ്മ, ശ്യാമള കെ ഉണ്ണി, പി ലീലാകുമാരി (late), എം. നാരായണൻ നമ്പി, എം. രാജശേഖരൻ നമ്പി (late)

മരുമക്കൾ: വി. ശങ്കരൻ ഉണ്ണി, കെ കേശവൻ ഉണ്ണി (late), പി. മഹാദേവൻ (late), എസ്. ഗിരിജാ കുമാരി,
എസ്. സതീ ദേവി

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.

കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

നിര്‍ത്തിയിട്ട ബസില്‍ ഇടിച്ച ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിപ്പോകുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ബസിനടിയില്‍ കുടുങ്ങിപ്പോയ ബൈക്ക് യാത്രക്കാരുടെ മൃതദേഹങ്ങള്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കുണ്ടായി.