പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.

ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.

41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സൗന്ദര്യം കൂട്ടാൻ ‘വാംപയർ ഫേഷ്യൽ’ : പരീക്ഷിച്ച സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

സൗന്ദര്യം കൂട്ടാൻ ‘വാംപയർ ഫേഷ്യൽ’ : പരീക്ഷിച്ച സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ മൈക്രോനീഡ്ലിങ് എന്ന സൗന്ദര്യ ചികിത്സയെയാണ് വാംപയർ ഫേഷ്യൽ എന്നു വിളിക്കുന്നത്. ഒരാളുടെ രക്തമെടുത്ത് അതിൽനിന്ന് പ്ലേറ്റ്ലെറ്റ് വേർതിരിച്ച് അയാളുടെ മുഖത്ത് കുത്തിവെക്കുകയാണ് ചെയ്യുന്നത്. ചർമകോശങ്ങളുടെയും കോളാജന്റെയും വളർച്ചയെ പ്ലേറ്റ്ലെറ്റുകൾ ത്വരപ്പെടുത്തുംമുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവമാറ്റാൻ ഫലപ്രദമാണ് ഈ ചികിത്സയെന്ന് ഇതിന്റെ പ്രചാരകർ പറയുന്നു.

വാംപയർ ഫേഷ്യൽ ചെയ്ത വിവരം നടി കിം കർദാഷിയാൻ പങ്കിട്ടതോടെയാണ് ഇതിനു വലിയ പ്രചാരം കിട്ടിയത്. സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ ഉപയോഗിച്ചുവെന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളിൽ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസ്സിലായി. ഇതാവാം എച്ച്.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തൽ. സ്ഥാപനം 2018-ൽ പൂട്ടി. ഉടമയെ ജയിലിലടച്ചു.

കോൺഗ്രസ് നേതാവ് എം എ ലത്തീഫിന്റെ സസ്പെൻഷൻ നടപടി പിൻവലിച്ചു

കോൺഗ്രസ് നേതാവ് എം എ ലത്തീഫിന്റെ സസ്പെൻഷൻ നടപടി പിൻവലിച്ചു

എംഎ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായതോടെയാണ് നടപടി. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അച്ചടക്ക നടപടിയുടെ ഭാഗമായി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ബെന്നി ബഹനാൻ, കെ സി ജോസഫ്,ശശി തരൂർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ നേരത്തെ പാർട്ടി യോഗങ്ങളിൽ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ബിജെപി ഒഴികെയുള്ള മറ്റു പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായിട്ടും അതിലേക്ക് ഒന്നും പോകാതെ കോൺഗ്രസ് പാർട്ടിയിൽ ഉറച്ചു നിന്നതാണ് ലത്തീഫിനെ തിരിച്ചെടുക്കാനുള്ള മറ്റൊരു കാരണം. സസ്പെൻഷൻ പിൻവലിച്ചതായി ഉള്ള കത്ത് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം എം ഹസ്സൻ എംഎ ലത്തീഫിന് കൈമാറി.

തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് മുരളീധരൻ; കോൺഗ്രസ് വോട്ടിലും ചോർച്ചയുണ്ടായി

തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് മുരളീധരൻ; കോൺഗ്രസ് വോട്ടിലും ചോർച്ചയുണ്ടായി

തൃശ്ശൂർ മണ്ഡലത്തിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തൃശ്ശൂർ നഗരത്തിൽ വോട്ട് ചോർന്നിട്ടുണ്ട്. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രി ആയിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്

ബിജെപി കള്ളവോട്ടുകൾ ചെയ്തു. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബിഎൽഒമാർ നൽകിയത്. ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി. നഗരത്തിൽ കോൺഗ്രസിൽ അൽപ്പം വോട്ട് ചോർച്ചയുണ്ടായിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പെന്‍ഷനാകാന്‍ ഒരുദിവസം അവശേഷിക്കേ കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

പെന്‍ഷനാകാന്‍ ഒരുദിവസം അവശേഷിക്കേ കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാഗ്യശാലിയ്ക്ക് 80 ലക്ഷം; കാരുണ്യ KR 651 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യശാലിയ്ക്ക് 80 ലക്ഷം; കാരുണ്യ KR 651 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേര്‍ക്കാണ് സ്വന്തമാക്കാനാകുക.
40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും.

ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കൈപ്പറ്റാം. എന്നാല്‍ 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ടിക്കറ്റ് കൈമാറേണ്ടത് ഒരുമാസത്തിനുള്ളിലാണെന്നത് നിര്‍ണായകമാണ്.