by liji HP News | Feb 29, 2024 | Latest News, കേരളം
മലപ്പുറം താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി. മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി. ഒറ്റയ്ക്കാണ് മാതാവ് കൃത്യം ചെയ്തതെന്നും മാതാവ് ജുമൈലത്തിന്റെ മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
ഈ മാസം 24നാണു ഒട്ടും പുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 27നു ഡിസ്ചാർജ് ആയ ശേഷം വീട്ടിലെത്തിയ ജുമൈലത്ത് കുഞ്ഞിനെ ബക്കറ്റ്‌റിൽ വെള്ളം നിറച്ച ശേഷം മുക്കി കൊലപെടുത്തുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു മക്കളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമായിരുന്നു ക്രൂര കൃത്യം. തുടർന്ന് മുറ്റത്തു കഴിച്ചിട്ടു. ഒന്നര വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടയിൽ ഗർഭിണി ആയ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുഞ്ഞുണ്ടായ കാര്യം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു യുവതി പോലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ യുവതിയെ സംഭവ സ്ഥലത്ത് എത്തിചായിരുന്നു പോലീസിന്റെ പരിശോധന. പൊലീസിന് കുഞ്ഞിനെ കുഴിച്ചു സ്ഥലം പ്രതി കാണിച്ചു കൊടുത്തു.. തുടർന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ മാറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. താനൂർ സിഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. പോലീസ് അന്വേഷണം. പിന്നാലെ യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
by liji HP News | Feb 29, 2024 | Latest News, കേരളം
ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദേശം. ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.
by liji HP News | Feb 29, 2024 | Latest News, Uncategorized, കേരളം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെസി വേണുഗോപാലും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും. ആലപ്പുഴയിലാണ് ഇരുവരുടേയും പേര് പരിഗണിക്കുന്നത്. മുന്‍ സിഡിസി പ്രസിഡന്റ് എഎ ഷുക്കൂറും പരിഗണനയിലുള്ളതായാണ് സൂചന.
കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെ, കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ് എന്നിവരാണ് പരിഗണനയിലുള്ളത്. സിറ്റിങ് എംപിമാരെയെല്ലാം അതാത് മണ്ഡലങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കെ സുധാകരന്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനമെടുക്കുക.
സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാണ്
തിരുവനന്തപുരം – ശശി തരൂര്‍
ആറ്റിങ്ങല്‍ – അടൂര്‍ പ്രകാശ്
പത്തനംതിട്ട – ആന്റോ ആന്റണി
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ – കെ സി വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, എഎ ഷുക്കൂര്‍
എറണാകുളം – ഹൈബി ഈഡന്‍
ചാലക്കുടി – ബെന്നി ബഹനാന്‍
ഇടുക്കി – ഡീന്‍ കുര്യാക്കോസ്
തൃശൂര്‍ – ടി എന്‍ പ്രതാപന്‍
ആലത്തൂര്‍ – രമ്യ ഹരിദാസ്
പാലക്കാട് – വി കെ ശ്രീകണ്ഠന്‍
കോഴിക്കോട് – എംകെ രാഘവന്‍
വടകര – കെ മുരളീധരന്‍
വയനാട് – രാഹുല്‍ ഗാന്ധി
കണ്ണൂര്‍ – കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ്
കാസര്‍കോട് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍
by liji HP News | Feb 29, 2024 | Latest News, കേരളം
കേരളത്തിലെ ആദ്യത്തെ ‘ട്രാൻസ് അമ്മ’യായ സിയ പവലുമുണ്ട് ഇത്തവണത്തെ എം.ജി. കലോത്സവത്തിന്. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ പങ്കാളി സഹദിനും കുഞ്ഞ് സെബിയക്കുമൊപ്പമാണ് കോട്ടയത്തെത്തിയിരിക്കുന്നത്.
മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സിയക്കും സഹദിനും ഈ കലോത്സവം. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയത് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ ഇത് ആദ്യമായാണ് ഒരു വേദിയിൽ മത്സരത്തിന് എത്തുന്നത്.
കോഴിക്കോട് ഉമ്മളത്തൂർ സ്വദേശിനിയായ സിയ ആറുവർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് ആദ്യദിനം ഭരതനാട്യത്തിൽ തന്നെയായിരുന്നു തുടക്കം. ശാസ്ത്രീയ സംഗീതം, ലളിതഗാനം, എന്നിവയിലും മത്സരമുണ്ട്. സിയ വേദിയിൽ എത്തുമ്പോൾ എല്ലാ പിന്തുണയുമായി പങ്കാളി സഹദും കുട്ടിയും ഒപ്പം ഉണ്ട്. പാതിവഴിയിൽ മുറിഞ്ഞ പ്ലസ് വൺ പഠനം തുല്യത പഠനം വഴി പൂർത്തിയാക്കി ശേഷമാണ് ബിരുദത്തിനു ചേർന്നത്.
by liji HP News | Feb 29, 2024 | Latest News, കേരളം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 511 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്കാണ് ലഭ്യമാവുക. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം മൂന്ന് മണിക്ക് അറിയാം.
കാരുണ്യ പ്ലസ് ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresultnet ) അറിയാൻ കഴിയും.
കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.
by liji HP News | Feb 29, 2024 | Latest News, കേരളം
കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു. ലയനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.
ലയനത്തിനെതിരെ ലീഗ് മുന്‍ എംഎല്‍എ യു എ ലത്തീഫ് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജികള്‍ തള്ളി സിംഗിള്‍ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
ലയനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ട് പിന്നീട് എന്തിനാണ് എതിര്‍ക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ലയനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ലയനത്തിന് അനുകൂലമായി ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയതോടെ സര്‍ക്കാര്‍ 2021ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല.
പൊതുയോഗം ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ബാങ്കിങ് കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.
Recent Comments