കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേർത്തു. എതിർകക്ഷികളെ കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തുടർ നടപടി. ജസ്റ്റിസ് കെ ബാബുവാണ് ഹർജിയിൽ തുടർ നടപടിക്ക് ഉത്തരവിട്ടത്.

അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം

അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് 52 കാരന്‍ മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന്‍ ആണ് മരിച്ചത്. മലബാര്‍ എസ് ആര്‍ ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

ഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വൻ ഭക്തജന തിരക്ക്; ശബരിമലയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്‌. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്‌ത ദിവസം കൂടിയാണ് ഇന്ന്. സ്പോട്ട് ബുക്കിങ് വഴി 16000 പേർ ദർശനം നടത്തി. പുതിയ ബാച്ചിൽ 1600 പൊലീസുകാരണ് എത്തുന്നത്.

തിരക്ക് വർദ്ധിച്ചതോടെ ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ക്യൂ കോംപ്ലക്സുകൾ സജീവമാക്കി അതികൃതർ. തിരുപ്പതി ദർശനത്തിന് സമാനമായ ഡൈനാമിക് ക്യൂ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂ കോംപ്ലക്സിൽ നിന്നും യാത്ര തുടരാനാകുന്ന ഏകദേശ സമയം പ്രദർശിപ്പിക്കുന്ന, പുത്തൻ സംവിധാനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 5770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞദിവസം സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായിരുന്നു. 46,000ൽ താഴെ പോയ സ്വർണവില ഇന്നലെ തിരിച്ചുകയറി 46000 മുകളിൽ എത്തിയിരുന്നു. തുടർന്ന് ഇന്ന് വില വർധിക്കുകയായിരുന്നു. തിങ്കളാഴ്ച 47,080 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടായിരുന്നു. പിന്നാലെ രണ്ടു ദിവസംകൊണ്ട് ആയിരത്തിലധികം രൂപ താഴ്ന്നിരുന്നു.

അന്ധർക്കായുള്ള അഗതി മന്ദിരത്തിൽ ആടിയും പാടിയും സന്തോഷം സമ്മാനിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ ടീം .

അന്ധർക്കായുള്ള അഗതി മന്ദിരത്തിൽ ആടിയും പാടിയും സന്തോഷം സമ്മാനിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ ടീം .

മലപ്പുറം: ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമ സംഘം ബധിരരായ അന്തേവാസികൾ താമസിക്കുന്ന കീഴുപറമ്പ് അഗതിമന്ദിരം സന്ദർശിച്ചു. അന്തേവാസികൾക്കൊപ്പം പാടിയും ആടിയും സമയം ചെലവഴിച്ച സിനിമ സംഘം സാന്ത്വനത്തിന്റെ വേറിട്ട മുഖം സമ്മാനിക്കുകയായിരുന്നു.
അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാന നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഫൈസൽ ഹുസൈൻ ആണ്.
സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു വിനോദ് കോവൂരിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കലാപരിപാടികൾ അവതരിപ്പിച്ചത്.

രണ്ടുമണിക്കൂറോളം അന്തേവാസികൾക്ക് ഒപ്പം ചെലവഴിച്ച സിനിമ സംഘം ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോഴാണ് അഗതിമന്ദിരം സന്ദർശിച്ചത്. പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികനിൽ സുമിത്ത്.എം.ബി യാണ് നായകൻ. നീമാ മാത്യുവാണ് നായിക

നവജാതശിശു മരിച്ച സംഭവം; കൊലാപാതകമെന്ന് പൊലീസ്

നവജാതശിശു മരിച്ച സംഭവം; കൊലാപാതകമെന്ന് പൊലീസ്

പത്തനംതിട്ട: പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവില്‍ വീട്ടില്‍ നീതു മോനച്ചനെ (20)യാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

അവിവാഹിതയായ നീതു ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തില്‍ പ്രസവിക്കുന്നത്. തുടര്‍ന്ന് മരിച്ച നിലയില്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ ഇല്ലാതാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

ജനിച്ചയുടന്‍ കുട്ടിയെ മടിയിലിരുത്തി മഗ്ഗില്‍ വെളളം കോരി മുഖത്തേക്ക് ഒഴിച്ചതായി നീതു പൊലീസിനോട് വെളിപ്പെടുത്തി. വെളളം ഉളളില്‍ചെന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരെ സഹായിക്കുന്ന ജോലിയാണ് നീതുവിന്. ആറ് വനിത സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവല്ലയില്‍ വീടെടുത്ത് താമസിച്ചാണ് ജോലിക്കു പോയിരുന്നത്.

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് നീതു തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തില്‍ പ്രസവിക്കുന്നത്. തുടര്‍ന്ന് മരിച്ച നിലയില്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമിത രക്തസ്രാവത്തോടെ നീതുവിനേയും പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ പീച്ചി സ്വദേശിയുമായി അടുപ്പത്തിലായിരുന്നു നീതു. ഈ ബന്ധത്തിലുളളതാണ് കുട്ടി. ഗര്‍ഭഛിദ്രം നടത്താന്‍ നീതു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.