by Midhun HP News | Nov 24, 2023 | Latest News, കേരളം
ആറ്റിങ്ങൽ: വലയത്തിനുള്ളിൽ ചന്ദ്രൻ. അതിശയത്തോടെ നാട്ടുകാർ. ഇന്ന് രാത്രി ഏഴു മണി മുതലാണ് ചന്ദ്രബിംബത്തിന് പുറത്ത് വെളുത്ത വലയം കണ്ടത്. വലയത്തിനുള്ളിൽ ജ്വലിച്ചു കൊണ്ട് ഒരു നക്ഷത്രവും. കണ്ടവർ മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ പകർത്തിയെങ്കിലും ആകാശത്ത് സംഭവിച്ചത് എന്താണെന്ന് ആർക്കും അറിയില്ല. എങ്കിലും അറിഞ്ഞവർ നൽകുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.നിരവധി പേർ വീഡിയോ പകർത്തുകയും ചെയ്യുന്നുണ്ട്.
ചന്ദ്രന്റെ പ്രഭാവലയം എന്നും അറിയപ്പെടുന്ന ചന്ദ്ര വലയം, ചന്ദ്രനുചുറ്റും ദൃശ്യമാകുന്ന ഒരു വലിയ, തിളക്കമുള്ള വളയമാണ്. മുകളിലെ അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള ചന്ദ്രപ്രകാശത്തിന്റെ അപവർത്തനം മൂലമുണ്ടാകുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണയാണിത്.
by Midhun HP News | Nov 24, 2023 | Latest News, കേരളം
സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.
എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എ.എം.ആര്‍. കമ്മിറ്റിയേയും മന്ത്രി അഭിനന്ദിച്ചു.
by Midhun HP News | Nov 24, 2023 | Latest News, കേരളം
തൊടുപുഴ: ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ വണ്ടി വിട്ടു പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ എം ആസാദ്, കെആര്‍ അജീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വീഴ്ചയുണ്ടായതായി കട്ടപ്പന ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തി. വാഹനം കൈകാണിച്ചു നിര്‍ത്തിയ നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസുകാര്‍ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ജീപ്പോടിച്ചു പോയി.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ പൊലീസുകാരായ ആസാദിനും അജീഷിനും സംഭവത്തില്‍ വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് രണ്ടു പേരെയും ജില്ല പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.തുടര്‍ അന്വേഷണം നടത്താനും കട്ടപ്പന ഡിവൈഎസ് പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കഴിഞ്ഞ ദിവസം അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടന്നു. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മാറ്റി. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഇന്ന് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്.
സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു. അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കൊച്ചി: നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള ഹർജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കേരള സ്കൂൾ ശാസ്ത്രോത്സവും വൊക്കേഷണൽ എക്സ്പോയും നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ നടക്കും. ശാസ്ത്രമേള – സെൻറ് ജോസഫ് പാളയം, ഗണിത ശാസ്ത്രം- ജിഎംജിഎച്ച്എസ്എസ്, പട്ടം, സാമൂഹ്യശാസ്ത്രം, ഐടി- ജിജിഎച്ച്എസ്എസ്
കോട്ടൺഹിൽ, പ്രവൃത്തിപരിചയം- സെൻറ് മേരീസ് എച്ച്എസ്എസ് പട്ടം, വൊക്കേ ഷണൽ എക്സോ പോ, കരിയർ ഫെസ്റ്റ്, എന്റർറ്റെയ്ൻമെന്റ് ജിജിഎച്ച്എസ്എസ് മണക്കാട്. ഗവ. മോഡൽ എച്ച്എസ്എസ്, തൈയ്‌ക്കാട് രജിസ്ട്രേഷൻ നടക്കും.
Recent Comments