സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുകയാണ്. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയും നല്‍കേണ്ടിവരും.

ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 45,480 രൂപയിലെത്തിയത്. നവംബര്‍ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 13ന് 44,360 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.

ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണു മരിച്ചു

ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ 63 കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍;  കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

ടെല്‍ അവീവ്: ഗാസയില്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമാകുന്നു. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. നാലു ദിവസത്തേക്ക് വെടിനിര്‍ത്തലിനാണ് ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്.

വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ മോചിപ്പിക്കും.

ബന്ദികളാക്കിയ എല്ലാവരെയും തിരികെ നാട്ടിലെത്തിക്കാൻ ഇസ്രയേൽ സർക്കാർ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ 10 ബന്ദികളെ വിട്ടയയ്ക്കുന്നതിന് ഒരു അധിക ദിവസം താൽക്കാലികമായി നിർത്തും. ബന്ദികളെ മോചിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിൽ നടപ്പാകാതെ വന്നാൽ വെടിനിർത്തൽ കരാറിൽ നിന്നും പിൻവാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേൽ സർക്കാരും ഇസ്രയേൽ സൈന്യവും സൈനിക പ്രവർത്തനങ്ങൾ തുടരും. എല്ലാ ബന്ദികളും മോചിതരായി വീട്ടിലേക്ക് മടങ്ങിയെത്തുക, ​ഗാസയിൽ നിന്നും ഇസ്രയേലിന് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നീ ഇസ്രയേൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ 5,500-ലധികം കുട്ടികൾ ഉൾപ്പെടെ 14,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ​ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ 7.20 ഓടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്.

പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്.

ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

കമലാസനൻ നായർ (76) നിര്യാതനായി

കമലാസനൻ നായർ (76) നിര്യാതനായി

ആറ്റിങ്ങൽ: ശാന്തിനഗർ ജംഗ്ഷനിൽ കുന്നുംപള്ളി കോണത്ത് അനിതാ ഭവനിൽ കമലാസനൻ നായർ (76) മരണപ്പെട്ടു.

ഭാര്യ: ശാന്തകുമാരി
മക്കൾ: അജിതകുമാരി, അനിതകുമാരി