സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 5685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം 14 മുതലാണ് വില ഉയര്‍ന്ന് തുടങ്ങിയത്.

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്’- ഇപി ജയരാജന്‍ പറഞ്ഞു.

‘പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടുള്ള ഒരു റാലിയുടെ നേരെ ഇങ്ങനെയുള്ള ഒരു ഭീകരപ്രവര്‍ത്തനം വരുമ്പോള്‍ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്ചപ്പാടോട് കൂടി ഇതിനെയെല്ലാം സഹിച്ചും ഗാന്ധിജിയെ പോലെ നെഞ്ചുനിവര്‍ത്തിപ്പിടിച്ചും സഹിക്കുമെന്നാണോ ധരിക്കുന്നത്?. അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തന്നെ വന്നിരുന്ന് മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കുന്നത് ആസൂത്രിതമാണ് ജയരാജന്‍ പറഞ്ഞു.

മഹാജനക്കൂട്ടത്തിന് മുന്നിലേക്ക് മൂന്നോ നാലോ പേര്‍ വടിയും കല്ലുമായി വന്നാല്‍ എന്താണ് സംഭവിക്കുക?. അവിടെയിരിക്കുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആളുകള്‍ക്ക് ഉണ്ടാവുന്ന വികാരം എത്രവലുതായിരിക്കും. കേരളമായതും കൊണ്ടും സിപിഎം ആയതുകൊണ്ടും എല്‍ഡിഎഫ് ആയതുകൊണ്ടുമാണ് അവര്‍ക്ക് ഒന്നും സംഭവിക്കാതിരുന്നത്.

അവരെ പൊലീസ് മര്‍ദിച്ചിട്ടില്ല. ഇത് ഭീകരപ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയലായിരുന്നു പരിപാടി. കോണ്‍ഗ്രസ് നവകേരള സദസിനെതിരെ ഇത്തരമൊരു പ്രതിഷേധ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ?, ഇത് ജനാധിപത്യപരമായ പ്രതിഷേധമാണോ?. വിവേകത്തോടെയുള്ള സമരമാണോ അവിടെ നടന്നത?്. ഇത്തരമൊരു മഹാസംഭവത്തിന് നേരെ വടിയും കല്ലുമായി വന്ന് ആക്രമിച്ചത് നിങ്ങള്‍ ആദ്യം കാണു. ഇങ്ങനെ വന്നാല്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്’- ജയരാജന്‍ പറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളില്‍; പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ

നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളില്‍; പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ

കണ്ണൂര്‍: നവ കേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്. നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും, അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയുമായിരുന്നു പെന്‍ഷന്‍. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമാണ്.

ഇനി കൂടുതല്‍ കളറാകാം…’ പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

ഇനി കൂടുതല്‍ കളറാകാം…’ പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

ഫില്‍ട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. റീല്‍സിനും ഫോട്ടോ, സ്റ്റോറീസ് എന്നിവയ്ക്കു പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറുകളില്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലര്‍, ഹാന്‍ഡ്ഹെല്‍ഡ്, വൈഡ് ആംഗിള്‍ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍. കൂടാതെ വ്യക്തിഗത വീഡിയോ ക്ലിപ്പുകള്‍ക്ക് സഹായമാകുന്ന അണ്‍ഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്‌ഡേറ്റിലുള്‍പ്പെടുന്നുണ്ട്. ടെക്സ്റ്റ്-ടു-സ്പീച്ച് വോയ്സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്‌റ്റൈല്‍ എന്നിവയും അപ്‌ഡേറ്റില്‍ ഉള്‍പ്പെടുന്നു.

പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. നിലവില്‍ സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും ഈ ഓപ്ഷന്‍ ലഭ്യമാണ്. ഇതിന് പുറമെയാണിത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്ഫോമില്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം ഈ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.

വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമായേക്കാമെന്നാണ് നിഗമനം. പുതിയ അപ്ഡേറ്റ് ചെക്ക് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളില്‍ വലത് കോണിലുള്ള ‘പങ്കിടുക’ ബട്ടണില്‍ ടാപ്പ് ചെയ്യുക.