by Midhun HP News | Nov 13, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലെത്തി.
സ്വർണവിലയിൽ ശിനായഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44440 രൂപയിലുമെത്തിയിരുന്നു.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തലസ്ഥിതി തുടരുമെന്നുളള ചെയർമാന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ്ണത്തിൽ മുതലിറക്കിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണം. ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

by Midhun HP News | Nov 13, 2023 | Latest News, കേരളം
തിരുവനന്തപുരം: വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതി. ഇതു സംബന്ധിച്ച് സപ്ലൈകോ എംഡി എല്ലാ വില്‍പനശാലകള്‍ക്കും കത്തയച്ചു.
2018ല്‍ ആണ് സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്കു കടന്നത്. കോവിഡ് വന്നതോടെ വില്‍പന കുറഞ്ഞു. പ്രധാന വില്‍പനശാലകള്‍ വഴി വിറ്റഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കമ്പനികളോട് ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
ഡിപ്പോ മാനേജര്‍മാരില്‍ നിന്നു സമ്മര്‍ദം വര്‍ധിച്ചതോടെ ഒക്ടോബര്‍ 5ന് ചേര്‍ന്ന സപ്ലൈകോയുടെ ബോര്‍ഡ് യോഗം ഡിസ്‌കൗണ്ട് വിറ്റഴിക്കലിനു തീരുമാനമെടുക്കുകയായിരുന്നു. സാങ്കേതികമായി മെച്ചപ്പെട്ട മോഡലുകള്‍ വിപണിയിലിറങ്ങിയതും വിലയില്‍ വന്ന മാറ്റങ്ങളും ചില ബ്രാന്‍ഡുകളോടുള്ള ഉപയോക്താക്കളുടെ താല്‍പര്യം കുറഞ്ഞതുമാണ് വില്‍പന കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
by Midhun HP News | Nov 13, 2023 | Latest News, കേരളം
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. 2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുന്നത്.
2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധി ന്യായം പ്രഖ്യാപിക്കുന്നതില്‍ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.
by Midhun HP News | Nov 13, 2023 | Latest News, കേരളം
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.
നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിയിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.വേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.
by Midhun HP News | Nov 13, 2023 | Latest News, കേരളം
കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് പുലിയെ ഇവിടെ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലിയുടെ ആരോഗ്യമടക്കമുള്ളവ പരിശോധിച്ച് തുടർ നടപടികളെടുക്കും.
by Midhun HP News | Nov 13, 2023 | Latest News, കേരളം
കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മുമ്പ് പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം. ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് എന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
പരീക്ഷണ സ്‌ഫോടനം നടത്താന്‍ ഐഇഡി ആണ് തെരഞ്ഞെടുത്തത്. ഇവയുടെ പ്രവർത്തനം അറിയാൻ പലവട്ടം പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്‌ഫോടനങ്ങളാണ് പരീക്ഷിച്ചത്. തുടര്‍ന്നാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പ്രതിയുടെ അത്താണിയിലെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന, പ്രതിയുടെ സ്‌കൂട്ടറില്‍ നിന്ന് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുത്തിരുന്നു. ഞായറാഴ്ച ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച പ്രതി പെട്രോള്‍ വാങ്ങിയ പമ്പുകളില്‍ തെളിവെടുക്കും.
Recent Comments