by Midhun HP News | Nov 12, 2023 | Latest News, കേരളം
വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ.
കാസര്‍കോട് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവാണ് കെ.എല്‍. 14 വൈ 6737 രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിന്റെ ഉടമ. തന്റെ പിതാവ് അബൂബക്കര്‍ ഹാജിയാണ് കാര്‍ ഓടിക്കാറുള്ളതെന്ന് അവര്‍ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കര്‍ ഹാജിക്ക്.
രാവിലെ മില്ലിലേക്ക് പോയാല്‍ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയില്‍ പതിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവിലാണ് 149. അതിനുശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളു.
മൊബൈല്‍ഫോണില്‍ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നോട്ടീസ് തപാലില്‍ അയച്ചുതുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാന്‍ മൂന്നും നാലും നോട്ടീസുമായി ഇവരുടെ വീട്ടിലെത്തും.മലബാർ ലൈവ്.ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം രൂപയായി പിഴത്തുക. പണം അടയ്ക്കാമെന്ന് ഉമൈറ ബാനു അറിയിച്ചതായി കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
by Midhun HP News | Nov 12, 2023 | Latest News, കേരളം
കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.
മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താകും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരിക. സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന വിഹിതം വെട്ടിച്ചുരുക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾക്ക് സൗഹാർദമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ആരാധന കർമങ്ങൾക്കുള്ള സ്വാതന്ത്രവും അനുകൂല സാഹചര്യങ്ങളും ഇവിടെയുണ്ട്. വിശ്വാസ പ്രമാണങ്ങളെ ഉയർത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം കൃത്യമായി നടപ്പാക്കാനുള്ള മുൻകരുതലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാണ്. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും.
ന്യൂനപക്ഷ സമുദായമായ ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തിലുള്ളവർക്കും അർഹമായ ആനുകൂല്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ-തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള പഠിക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ കെ.ടി അബ്ദുറഹ്‌മാൻ, വിവിധ മതസംഘടനാ നേതാക്കളായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, എ.ജെ സണ്ണി, സി. സാംരാജ്, ഡോ. പിപി മുഹമ്മദ്, ഹുസൈൻ കാവനൂർ, ജോജി വർഗീസ്, എൻ.കെ അബ്ദുൽ അസീസ്, സയ്യിദ് കെ.കെ.എസ് തങ്ങൾ, മൊയ്തീൻ ഫൈസി പുത്തനഴി, എ.ജെ ആറണി എന്നിവർ സംസാരിച്ചു.
‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട്-എന്ത് എന്തിന്’ എന്ന വിഷയത്തിൽ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ, ‘ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ’ എന്ന വിഷയത്തിൽ ന്യൂനപക്ഷ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. രഘുവരനും എന്നിവർ സംസാരിച്ചു. തുടർന്ന് ഓപ്പൺ ഫോറവും നടന്നു. ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ സ്വഗതവും പ്രോഗ്രാം കോഡിനേറ്റർ വി.പി അൻസാർ നന്ദിയും പറഞ്ഞു.
by Midhun HP News | Nov 11, 2023 | Latest News, കേരളം
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ പിഴവു കണ്ടെത്തിയിട്ടും തിരുത്താന്‍ നടപടിയെടുക്കാതിരുന്ന എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കണ്‍ട്രോളര്‍ക്കു കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എഴുതാത്ത പരീക്ഷ ജയിച്ചതായി ആര്‍ഷോയ്ക്കു മാര്‍ക്ക് ലിസ്റ്റ് ലഭിച്ചത് എന്‍ഐസി സോഫ്റ്റ് വെയറിലെ പിഴവു മൂലമാണെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയോ ക്രമവിരുദ്ധമായ ഇടപെടലുകളോ ഇല്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വെബ്‌സൈറ്റിലെ തെറ്റായ വിവരം തിരുത്താനുള്ള നടപടികള്‍ പരീക്ഷാ കണ്‍ട്രോളറില്‍ നിന്നുണ്ടായില്ലെന്നാണു കത്തിലെ വിലയിരുത്തല്‍. ആര്‍ഷോ എഴുതാത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിച്ച വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

by Midhun HP News | Nov 11, 2023 | Latest News, കേരളം
ആലപ്പുഴ: പതിനാലുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ബര്‍ക്കത്തലിക്കാണ് മര്‍ദ്ദനമേറ്റത്. മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കുടുംബം പൊലീസിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ടു ദിവസം മുന്‍പ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ച് പോകുമ്പോള്‍ മണ്ണഞ്ചേരിയില്‍ വച്ച് എതിരെ വന്ന ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ തന്റെ ഭാഗത്താണ് തെറ്റെന്നും താന്‍ എതിര്‍ദിശയിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്ന് തന്നെ പ്രശ്‌നം പറഞ്ഞ് തീര്‍ത്തിരുന്നതാണ്. എന്നാല്‍ അടുത്തദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബര്‍ക്കത്തലിയെ അന്വേഷിച്ച് വീട്ടില്‍ വന്നു. തുടര്‍ന്ന് വീട്ടുടമയുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംസാരിച്ചു. പിന്നാലെയാണ് ബര്‍ക്കത്തലിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
മാതാപിതാക്കളെ സ്റ്റേഷന് പുറത്ത് നിര്‍ത്തിയ ശേഷം അകത്ത് വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് പരാതി. കുട്ടിയെ ആറുമണിക്കൂറോളം നേരം പൊലീസ് കസ്റ്റഡിയില്‍ വച്ചു. കുട്ടിയുടെ മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.കുട്ടിയുടെ ദേഹത്ത് പരിക്കേറ്റ പാടുകളുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്റ്റേഷനില്‍ വച്ച് പൊലീസുകാരോട് കുട്ടി മോശമായി പെരുമാറിയത് കൊണ്ടാണ് മര്‍ദ്ദിക്കേണ്ടി വന്നത് എന്നുമാണ് പൊലീസ് ഭാഷ്യം.
by Midhun HP News | Nov 11, 2023 | Latest News, കേരളം
12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം.
ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർദനം ആരംഭിച്ചു. കല്ലുകൊണ്ടായിരുന്നു മർദനം. ഇതിനിടെ വിരൽ മുറിച്ചു മാറ്റിയതായി കുട്ടി മൊഴി നൽകി.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Nov 11, 2023 | Latest News, കേരളം
സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം.
ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും അര്‍ഹിക്കുന്നതിനാല്‍ തന്നെ ഐഎഫ്എഫ്‌ഐയ്ക്ക് എത്തുന്ന മാസ്റ്റര്‍പീസുകളുടെ വേദികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐഎന്‍ഒഎക്‌സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎന്‍ഒഎക്‌സ് പോര്‍വോറിം, Z സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് 270 മികച്ച ചിത്രങ്ങളുടെ വേദികള്‍.
ഉദ്ഘാടന ചിത്രവും സമാപന ചിത്രവും
ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.
Recent Comments