‘അവന്‍ മരിക്കുന്നതാണ് നല്ലത്, തൂക്കുകയര്‍ കൊടുക്കണം; വെറുതെ വിട്ടാല്‍ വേറൊരു കുഞ്ഞിനും ഇതു സംഭവിക്കാം’

‘അവന്‍ മരിക്കുന്നതാണ് നല്ലത്, തൂക്കുകയര്‍ കൊടുക്കണം; വെറുതെ വിട്ടാല്‍ വേറൊരു കുഞ്ഞിനും ഇതു സംഭവിക്കാം’

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ആലുവയില്‍ ബിഹാര്‍ സ്വദേശി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കില്‍ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.

കൃത്യം നടന്ന 35-ാം ദിവസം കുറ്റപത്രം, രണ്ടുമാസത്തിന് ശേഷം വിചാരണ, ഒടുവില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കുറ്റകൃത്യം നടന്നതിന്റെ നൂറാം ദിവസം വിധിപ്രസ്താവവും. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എല്ലാനടപടിക്രമങ്ങളും നടന്നത് അതിവേഗത്തിലാണ്. നവംബര്‍ നാലിന് എറണാകുളം പോക്സോ കോടതിയില്‍ നടന്ന വിധിപ്രസ്താവത്തില്‍ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

2023 ജൂലായ് 28-നാണ് ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലമാണ് കേസിലെ പ്രതി. കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഇയാള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്.

മാനസിക നില പരിശോധിക്കണമെന്ന് കോടതി; വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍

മാനസിക നില പരിശോധിക്കണമെന്ന് കോടതി; വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ പോക്‌സോ കുറ്റങ്ങളും ചുമത്തി. ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുള്ള വ്യക്തിയാണോ എന്നും കോടതി ചോദിച്ചു. ഒരു തരത്തിലുള്ള മാനസിക പ്രശ്‌നവും ഇല്ലെന്നും പ്രാസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു. പ്രതി ജയിലില്‍ കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ബലാത്സംഗത്തിനിടെ മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപകരം ബലാത്സംഗത്തിനിടെ പരിക്കേറ്റു എന്ന് കൂട്ടിച്ചേര്‍ത്തു. കുട്ടിയെ ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി സമര്‍പ്പിച്ചു.

645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്‍പ്പിക്കുന്നതും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് കേസില്‍ വിചാരണ തുടങ്ങി. 15 പ്രവര്‍ത്തി ദിനങ്ങളില്‍ സാക്ഷി വിസ്താരവും വാദവും ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി . 10 തൊണ്ടി മുതലുകള്‍, 95 രേഖകള്‍, 45 സാക്ഷികള്‍, 16 സാഹചര്യത്തെളിവുകള്‍, ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് കോടതി പരിശോധിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1992 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 45,280 രൂപയുമായിരുന്നു.ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 5650 രൂപയിലേക്കെത്തി. 45,200 രൂപയിലാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വ്യാഴാഴ്ച സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയും 8 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയുമായിരുന്നു വിപണിനിരക്ക്

തലശ്ശേരി കോടതിയിലേത് സിക വൈറസ് ബാധ?; ഒരാള്‍ക്കു സ്ഥിരീകരിച്ചു, ജാഗ്രത

തലശ്ശേരി കോടതിയിലേത് സിക വൈറസ് ബാധ?; ഒരാള്‍ക്കു സ്ഥിരീകരിച്ചു, ജാഗ്രത

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനു കാരണം സിക വൈറസ് ബാധയെന്ന് സൂചന. രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കും വൈറസ് ബാധയാണോ ഉണ്ടായത് എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇവ. കൊതുകു പരത്തുന്ന രോഗമാണ് സിക. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്.

ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.

മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.

‘അവന്‍ മരിക്കുന്നതാണ് നല്ലത്, തൂക്കുകയര്‍ കൊടുക്കണം; വെറുതെ വിട്ടാല്‍ വേറൊരു കുഞ്ഞിനും ഇതു സംഭവിക്കാം’

ആലുവ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: അസഫാക് ആലം കുറ്റക്കാരന്‍,​ 16 കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞു

കൊച്ചി : ആലുവയില്‍ അഞ്ചുവയസ്ലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവില്‍ കൊലക്കുറ്റം, ബലാത്സംഗം ഉള്‍പ്പടെ ഏഴ് വകുപ്പ് പ്രകാരം ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 16 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതെല്ലാം കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്.

ബലാത്സം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പോക്‌സോ തുടങ്ങി 16 കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ആരോപിച്ചത്. ഇവയെല്ലാം കോടതിയില്‍ തെളിയിച്ചിട്ടുണ്ട്. അഞ്ച് വകുപ്പുകള്‍ പ്രകാരം പ്രതിക്ക് വധശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കാന്‍ തക്ക വകുപ്പുകളാണ് ഇത്. വധിശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്‌ക്ക് മാറ്റിയത്. കേസില്‍ പ്രതിയും സാവകാശം തേടിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചശേഷമാകും വിധി പ്രഖ്യാപിക്കുക.

ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്‌സോ കോടതി കേസില്‍ വിധി പറയുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബീഹാര്‍ സ്വദേശി അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കി കോലപ്പെടുത്തുകയായിരുന്നു. ശേഷം പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്തു നിന്നും ചാക്കില്‍ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുട്ടിയെ ജ്യൂസ് വാങ്ങി നല്‍കാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.