by Midhun HP News | Nov 4, 2023 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കിയത്. ആദ്യം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യും. പിന്നിട് അതിൽ രൂപമാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കും. വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കും. അടുത്ത കാലത്ത് ഏറെ പ്രചാരത്തിലായ ചില എഐ ആപ്പുകളാണ് സജി കൂടുതലായും ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തി. എഴുകോൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാന കേസിലും ഇയാൾ തന്നെയാണ് പ്രതി. പൂയപ്പള്ളി എസ്എച്ച്ഒ: ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മാസത്തെ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
by Midhun HP News | Nov 4, 2023 | Latest News, കേരളം
കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാനയുടെ ആക്രമണം. കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
by Midhun HP News | Nov 4, 2023 | Latest News, കേരളം
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്‌സോ കോടതി വിധി പറയുന്നത്.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെടുന്നത്. ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക് ആലവും താമസിച്ചിരുന്നത്. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
by Midhun HP News | Nov 4, 2023 | Latest News, കേരളം
പാലക്കാട്: തൃത്താല കണ്ണനൂരിൽ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ട കൊലപാതകം. മരിച്ച അൻസാറിന്റെ (25) സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭരതപ്പുഴയുടെ കരിമ്പനക്കടവിൽ കണ്ടെത്തി. അൻസാറിനെ കൊന്നതിനു സമാനമായി കബീറിനേയും കഴുത്തു മുറിച്ച് കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
ഇരട്ട കൊലയിൽ ഇരുവരുടേയും സുഹൃത്ത് മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുസ്തഫയെ ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് വ്യക്തമാക്കി.
മരിച്ച അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്ന് പേരും കൂടി വ്യാഴാഴ്ച കാറിൽ മീൻ പിടിക്കാൻ കരിമ്പനക്കടവിൽ എത്തിയിരുന്നു. പിന്നാലെയാണ് കൊലപാതകം.
വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂർക്കര പറമ്പിൽ അൻസാറിനൊപ്പം കാരക്കാട് തേനോത്ത്പറമ്പിൽ കബീറിനായി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പരിശോധനക്കിടെയാണ് കണ്ണനൂർ കയത്തിനു സമീപം വെള്ളത്തിൽ കാലുകൾ പൊങ്ങിയ നിലയിൽ കബീറിന്റെ മൃതദേഹം കണ്ടത്.
പിന്നിലെ കാരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മുസ്തഫയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. ഒരാൾക്ക് രണ്ട് പേരെ ഇത്തരത്തിൽ കീഴ്പ്പെടുത്താൻ സാധിക്കുമോ എന്നതു പൊലീസിനെ കുഴക്കുന്നു. സംഭവത്തിൽ മുസ്തഫ മാത്രമായിരിക്കില്ല പിന്നിൽ മറ്റു ആളുകളുമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട അന്‍സാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്ന് പേരും കൂടി വ്യാഴാഴ്ച കാറില്‍ മീന്‍പിടിക്കാന്‍ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണു കരുതുന്നത്.
പട്ടാമ്പി- തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി.
വൈകീട്ട് ഏഴ് മണിയോടെ കഴുത്തിൽ വെട്ടേറ്റ നിലയിൽ അൻസാർ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നു
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെയാണ് കൊലപാതക വിവരം പുറത്തായത്. വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് അൻസാർ മരിച്ചു.
കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തിരുന്നു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് അൻസാർ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.
by Midhun HP News | Nov 4, 2023 | Latest News, കേരളം
ആലപ്പുഴ: ഒന്‍പത് വയസുള്ള മകളെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വര്‍ഷവും 6 മാസവും കഠിന തടവ്. പോക്‌സോ സ്‌പെഷല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2021ല്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും കുട്ടി ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് അമ്മ നേരില്‍ കാണാനിടയാതിനെ തുടര്‍ന്നാണ് നിയമനടപടികളിലേക്ക് കടന്നത്.12 വയസ്സില്‍ താഴെയുള്ള കുട്ടി എന്ന നിലയില്‍ 20 വര്‍ഷം കഠിന തടവിനും, ഒന്നില്‍ കൂടുതല്‍ തവണ അതിക്രമം നടത്തിയതിന് 20 വര്‍ഷം കഠിന തടവും, നിയമപരമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ആയതിനാല്‍ 20 വര്‍ഷവും, കൂടാതെ അന്യായമായി തടങ്കലില്‍ വച്ചതിന് 6 മാസവും, ബലപ്രയോഗം നടത്തിയതിന് 1 വര്‍ഷവും വിവസ്ത്രയാക്കിയതിനു 3 വര്‍ഷവും, കുറ്റകൃത്യം ചെയ്യാനുള്ള ഉദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷവും ആണ് ശിക്ഷ. കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതിയില്‍ നിന്നു ഈടാക്കാനും സ്‌പെഷല്‍ ജഡ്ജി ആഷ് കെ ബാല്‍ വിധിച്ചു.
നഷ്ടപരിഹാരതുക യുക്തമായി തീരുമാനിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.വിചാരണ കാലയളവില്‍ പ്രതി തടവില്‍ ആയിരുന്നു.
by Midhun HP News | Nov 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.
Recent Comments