‘ഓപ്പറേഷൻ അജയ്’: 22 കേരളീയര്‍ കൂടി നാട്ടിലെത്തി, ആകെ എത്തിയവർ 97

‘ഓപ്പറേഷൻ അജയ്’: 22 കേരളീയര്‍ കൂടി നാട്ടിലെത്തി, ആകെ എത്തിയവർ 97

‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരന്മാരിൽ കേരളത്തിൽ നിന്നുള്ള 22 പേർ കൂടി നോർക്ക റൂട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തി. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.

ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

ഗാസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ; നിഷ്ഠൂര കൂട്ടക്കൊലയെന്ന് ഖത്തർ

ഗാസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ; നിഷ്ഠൂര കൂട്ടക്കൊലയെന്ന് ഖത്തർ

ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീൻ. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാ​ദം

ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോ ബൈഡനുമായുള്ള ചർച്ചകൾ പലസ്തീൻ പ്രസിഡന്റ് മഹ്ബൂദ് അബാസ് റദ്ധാക്കി. അമേരിക്കൻ പ്രസിഡന്റുമായുള്ള ചർച്ചകൾ നീട്ടിവെച്ചതായി വ്യക്തമാക്കി ജോർദ്ദാൻ വിദേശകാര്യ മന്ത്രാലയവും വാർത്താകുറിപ്പ് പുറത്തിറക്കി.‌ ജോ ബൈഡന്റെ ജോർദ്ദാൻ സന്ദർശനം റദ്ധാക്കിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

അറബ് രാജ്യങ്ങൾക്കിടയിലും ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃ ഖാചരണം പ്രഖ്യാപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോർദ്ദാൻ രം​ഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. പലസ്തീന് 100 മില്യൺ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു. സൈനിക നടപടികൾ നിർത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രയേലിൽ എത്തും.

ഗാസയിലെ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ഹോസ്പിറ്റലിലും ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ മഗ്ഹാസി അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ആക്രമണം നടന്നത്.

മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഇതുവരെ 3000 പിന്നിട്ടു. ഇതില്‍ 1000ത്തിലേറെയും കുട്ടികളാണ്. ഹമാസ് ആക്രമണത്തില്‍ 1400 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 100 കടന്ന് ഉള്ളിവില; വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ

സംസ്ഥാനത്ത് 100 കടന്ന് ഉള്ളിവില; വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ

ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വില വർധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാൻ ഇടയാക്കിയത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്. പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസം ഇല്ലാതാക്കുന്ന രീതിയിലാണ് ഉള്ളി വെളുത്തുള്ളി എന്നിവയുടെ വിലയിൽ വൻവർധനവ് ഉണ്ടായത്. മൊത്തം മാർക്കറ്റുകളിലടക്കം മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വിൽപ്പന നടക്കുന്നത്.

നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ മഹാരാഷ്ട്രയിൽ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാർ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളിൽ മഴ നാശം വിതച്ചതും വിലവർധനവിന്റെ കാരണങ്ങളിൽ ഒന്നാണ്. നവരാത്രി ആഘോഷങ്ങൾ കഴിയുന്നതുവരെ വില കുറയാൻ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

അതേസമയം നേരത്തെ ഉള്ളി സംഭരിച്ചു വച്ചിരിക്കുന്ന ചില വൻകിട കച്ചവടക്കാർ വിപണിയിൽ സാധനം നൽകാതെ പൂഴ്ത്തിവെച്ച് വില വർധനവിന് സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കച്ചവടക്കാർ പറയുന്നു. മൊത്ത കച്ചവടക്കാരുടെ ഗോഡൗണുകളിൽ ഉൾപ്പെടെ കൃത്യമായ പരിശോധന നടത്തിയാൽ നിലവിലെ വിലയിൽ കുറവുണ്ടാകാൻ ഇടയുണ്ട് എന്നും കച്ചവടക്കാർ പറഞ്ഞു. പച്ചക്കറി വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഉള്ളി വില വർധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തീര്‍ത്ഥാടന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ട; നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

തീര്‍ത്ഥാടന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ട; നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം തെങ്ങിന്‍ പൂക്കുലകളും വാഴകളും പൂമാലകളുമൊക്കെയായി അലങ്കരിച്ച് തീര്‍ത്ഥാടക വാഹനങ്ങള്‍ ശബരിമലയിലേക്ക് വരുന്നത് പതിവു കാഴ്ചയാണ്.

എം ടിക്ക്‌ നിയമസഭാ അവാർഡ്‌; നവംബര്‍ രണ്ടിന് മുഖ്യമന്ത്രി സമ്മാനിക്കും

എം ടിക്ക്‌ നിയമസഭാ അവാർഡ്‌; നവംബര്‍ രണ്ടിന് മുഖ്യമന്ത്രി സമ്മാനിക്കും

തിരുവനന്തപുരം: സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക്‌ ഏർപ്പെടുത്തിയ നിയമസഭ അവാർഡ്‌ എം ടി വാസുദേവൻ നായർക്ക്‌. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നവംബർ രണ്ടിന്‌ രണ്ടാമത്‌ നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു

തിരുവനന്തപുരം: തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്. ഈ സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ദത്തന്‍ മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

യുഡിഎഫ് ഉപരോധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഗേറ്റുകള്‍ക്ക് മുന്നില്‍ പൊലീസ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതുവഴി ആരെയും കയറ്റിവിടില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് പൊലീസ് വഴങ്ങിയത്. ബാരിക്കേഡിന്റെ ഒരു ഭാഗം നീക്കിയാണ് ജീവനക്കാരെ കടത്തിവിട്ടത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എത്തിയത്. ജീവനക്കാരുടെ കൂട്ടത്തില്‍ പെട്ടുപോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തി വിട്ടത്.