by Midhun HP News | Oct 13, 2023 | Latest News, കേരളം
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ മേജർ ആർച്ച് ബിഷപ്പിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഇവാഞ്ചലിക്കൽ ചർച്ച് മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിനാണ് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി ലഭിച്ചത്. മുൻകൂർ ജാമ്യഹർജിയിലാണ് കോടതി നടപടി. പണം നൽകിയിട്ടും അധ്യാപക ജോലി നൽകിയില്ല എന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ കേസിലാണ് സുപ്രീം കോടതി ഇടപെടൽ.
പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്, മേജർ ആർച്ച് ബിഷപ്പ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എൽഎസ് നിഷാന്ത്, അൻസു കെ വർക്കി എന്നിവരാണ് കോടതിയിൽ ഹാജരായത്.
പണം വാങ്ങി അധ്യാപക നിയമനം നൽകാമെന്ന് കാട്ടി വഞ്ചിച്ചെന്ന് ആരോപിച്ച് ബലാരാമപുരം സ്വദേശി നൽകിയ പരാതിയിൽ 2020ലാണ് പേരൂർക്കട പൊലീസ് കേസ് എടുത്തത്. സഭയുടെ കീഴിലുള്ള സ്കൂളിൽ ഹിന്ദി അധ്യാപകനായി നിയമനം നൽകാമെന്ന് ഉറപ്പിലാണ് പണം നൽകിയതെന്നായിരുന്നു പരാതി. പരാതിയിൽ മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിനെതിരെ വഞ്ചന, വിശ്വാസലംഘനം അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.നേരത്തെ മൂൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്.
by Midhun HP News | Oct 13, 2023 | Latest News, കേരളം
ഡല്‍ഹി: ട്രാഫിക് പൊലീസിന്റെ വേഷത്തില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച വൈകീട്ട് സലിംഗഡ് ഫ്‌ളൈഓവറിന് സമീപം ഔട്ടര്‍ റിംഗ് റോഡിലാണ് സംഭവം. പാന്‍ ബഹാര്‍ പ്രൈവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ പറയുന്നത്: കുച്ച ഘാസിറാമില്‍ നിന്ന് കലക്ഷന്‍ തുകയായ 50 ലക്ഷം രൂപ ബാഗിലാക്കി ഓഫീസിലേക്ക് പോകവെ ട്രാഫിക് പൊലീസ് യൂണിഫോം ധരിച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ കാര്‍ തടഞ്ഞു. വാഹനം പരിശോധിക്കാനെന്ന വ്യാജേന കാറിന്റെ ഡിക്കി തുറക്കുകയും ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് വേഷത്തിലെത്തിയവരും കടന്നുകളഞ്ഞു.

by Midhun HP News | Oct 13, 2023 | Latest News, കേരളം
ഡല്‍ഹി: ഹമാസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തിന്റെ ഭാഗമായമാണ് സുരക്ഷ ശക്തമാക്കിയ നടപടി. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പടെ പൊലീസ് പട്രോളിങ് നടത്തിയിരുന്നു.

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
by Midhun HP News | Oct 13, 2023 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടലാണെന്നും ഫാദര്‍ യൂജിന്‍ പെരേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഭ വികസനത്തിന് എതിരല്ല. പൂര്‍ത്തിയായത് 60ശതമാനം പണി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇത് സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണ്. രാജ്യത്തിന് വലിയ വികസനപദ്ധതിയാണെന്ന് പറഞ്ഞാണ് ആരംഭിച്ചത്. പദ്ധതി സൃഷ്ടിച്ച ആഘാതത്തെ തുടര്‍ന്ന്300 ഓളം വീടുകള്‍ നഷ്ടപ്പെട്ടു. ധാരാളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കര നഷ്ടപ്പെട്ടിട്ടുണ്ട്. ഇനി ധാരാളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നു. ഇപ്പോള്‍ നടക്കുന്നത് വെറുമൊരു കണ്ണില്‍ പൊടിയിടല്‍ നടപടിയാണെന്നും പെരേര പറഞ്ഞു.
പദ്ധതിയുടെ അറുപത് ശതമാനം പൂര്‍ത്തിയാക്കി അതിന്റെ ഒരിഞ്ച് കൂടി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി ആകെ നാല് ക്രെയിനുകള്‍ മാത്രമാണ് വന്നത്. ക്രെയിനുകളല്ല പദ്ധതിയുടെ പൂര്‍ത്തികരണവും കമ്മീഷനങ്ങും. 44 അടിസ്ഥാനവികസനങ്ങള്‍ ഒരുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമായില്ല. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാമാങ്കമാണെന്നും യൂജിന്‍ പെരേര പറഞ്ഞു.
വിഴിഞ്ഞം പദ്ധതി മൂലമുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്‌നം ഉണ്ടെങ്കില്‍ അത് പഠിക്കാം ജൈവ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ട് ഉണ്ടങ്കില്‍, തൊഴില്‍ നഷ്ടമുണ്ടെങ്കില്‍, കരനഷ്ടമുണ്ടെങ്കില്‍ അത് പഠിക്കാം എന്ന് പറഞ്ഞു. അത് സംബന്ധിച്ച് നാലുമാസത്തിനുള്ളില്‍ പൂര്‍ണറിപ്പോര്‍ട്ട് തരുമെന്ന് പറഞ്ഞെങ്കിലും അത് ഉണ്ടായില്ല. അകെ നടന്നത് ഒരൊറ്റ ഹിയറിങ്ങ് മാത്രമാണ് നടന്നത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരം പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമരകാലത്ത് നടത്തിയ വാഗ്ദാനങ്ങളില്‍ ലവലേശം മുന്നോട്ടുപോയിട്ടില്ലചിപ്പി തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. മുതലപ്പൊഴിയില്‍ നിരവധി തൊഴിലാളികള്‍ മരിക്കുന്നത് തുടര്‍ന്നിട്ടും അതിനോട് അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഉദ്ഘാടനചടങ്ങിലേക്ക് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.[/feedburner]
by Midhun HP News | Oct 13, 2023 | Latest News, കേരളം
പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയതായും ബന്ധുക്കൾ ആക്ഷേപിച്ചു. ഡ്യൂട്ടിയിലുള്ള നഴ്സുമാർ എസ്എടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്എടി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബം.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകും. ഇതാദ്യമായല്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്. ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.
by Midhun HP News | Oct 13, 2023 | Latest News, കേരളം
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് വില 5400 രൂപയിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് വില 43,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4463 രൂപയാണ്.
ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. ഇതോടെയാണ് സ്വർണവില 5400 രൂപയിലെത്തിയത്.
കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 201213 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്.

Recent Comments