സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തമിഴ്നാടിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാണ്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ.

നിരക്ക് മാറില്ല, സ്റ്റോപ്പും; വരുന്നു ​ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്

നിരക്ക് മാറില്ല, സ്റ്റോപ്പും; വരുന്നു ​ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്

ചെന്നൈ: ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓ​ർ​ഗനൈസേഷൻ (ആർഡിഎസ്ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു.

നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ ഭാരതിലും ഈടാക്കുക. സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറിൽ 90 കിലോ മീറ്റർ വേ​ഗത്തിലായിരിക്കും വണ്ടി ഓടുക. അതിനാൽ യാത്രാ സമയം കുറയും. നിലവിലെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇതിനും. ദീർഘ ദൂര ട്രെയിനുകളായതിനാൽ സ്ലീപ്പർ കോച്ചുകളുള്ളവയായിക്കും ഇവ. കൂടുതൽ സൗകര്യവും കോച്ചുകളിൽ ഉണ്ടാകും.

തുടക്കത്തിൽ ദ​ക്ഷിണ റെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ചു റെയിൽവേയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിൽ നിന്നാണ്. ആദ്യ ഘട്ടത്തിൽ ചെന്നൈ- തിരുവനന്തപുരം മെയിൽ‌, ചെന്നൈ- മംഗളൂരു മെയിൽ, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, എ​ഗ്മോർ- ​ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിരിക്കും വന്ദേഭാരത് ഓടിക്കുക.

തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങങ്ങിൽ നിന്നു വടക്കേ ഇന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതത്തിനു വഴി മാറും. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. മഴക്കാലമായതോടെ പകർച്ചവ്യാധികളും, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ തിരക്കാണ് ഹോസ്പിറ്റലിൽ ഉള്ളത്. ഒന്നിലധികം ഡോക്ടരുടെ സേവനം ആവശ്യമായിരിക്കേ സാഹചര്യത്തിൽ നാവായിക്കുളം പി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ആറ് മാസത്തെ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.

പഞ്ചായത്ത് താല്ക്കാലികമായി നിയമിച്ച ഡോക്ടർ കുട്ടികളുടെ കുത്തിവയ്പ്പ് ഉള്ള ദിവസങ്ങളിൽ സബ് സെൻ്ററുകളിലേയ്ക്ക് പോവുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഇതോടെ നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ പി സേവനം ലഭ്യമാകാതിരിക്കുകയാണ്. ഈ ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് ദിവസമാണ് ഡോക്ടറിൻ്റെ സേവനം ഹോസ്പിറ്റലിൽ ലഭിക്കാത്തത്. ഇതിനെ തുടർന്നാണ് ബി.ജെ.പി.നാവായിക്കുളം സൗത്ത്.നോർത്ത് ഏര്യാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു, ബി.ജെ.പി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി യും പാർലമെൻ്ററി പാർട്ടി ലീഡറും ആയ പൈവേലിക്കോണം ബിജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ് ഐ. ആർ, നാവായിക്കുളം സൗത്ത് ഏര്യാ പ്രസിഡൻ്റ് രാജീവ് ചിറ്റായിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ, കുമാർ ജി, ജിഷ്ണു എസ് ഗോവിന്ദ്, ബി.ജെ.പി.നോർത്ത് ഏര്യാ പ്രസിഡൻ്റ് പത്മകുമാർ, ജനറൽ സെക്രട്ടറി വിജയൻ പിള്ള
സൗത്ത് ഏര്യാ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റായിക്കോട്, ബി.ജെ.പി നേതാക്കളായ
ബാബു പല്ലവി, സണ്ണി പറകുന്ന്, മണികണ്ഠൻ, കൃഷ്ണൻകുട്ടി നായർ, വിജയ സേനൻ.എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തിരമായി എല്ലാ ദിവസവും പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു

കോണ്‍വൊക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

കോണ്‍വൊക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉന്നത വിജയം നേടിയ ആറ്റിങ്ങല്‍ ഐ ടി ഐ യിലെ ട്രെയിനികളെ അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. ദേശീയതലത്തില്‍ അശ്വന്‍ എ, അനന്തു ആര്‍ കുമാര്‍ എന്നിവരും, സംസ്ഥാന തലത്തില്‍ ആകാശ് കൃഷ്ണന്‍ ജി യു, ശരത് കുമാര്‍ എസ്, ലിനിന്‍ ദാസ്‌ എം എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി.

നഗരസഭാ ചെയര്‍ പേഴ്സൺ അഡ്വ.എസ് കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ടി.അനില്‍ കുമാര്‍ സ്വാഗതം അര്‍പ്പിച്ചു. യോഗം എം എല്‍ എ ഒ എസ് അംബിക ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികള്‍ക്ക്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ട്രെയിനികളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്‍സ്ട്രക്ടര്‍മാരെ ആദരിച്ചു. യോഗത്തില്‍ മിനി കെ, വൈസ് പ്രിന്‍സിപ്പാള്‍ ജി ശങ്കര്‍, വാര്‍ഡ്‌ കൗൺസിലർ ശ്രീകുമാര്‍ എസ്, പി ടി എ പ്രസിഡന്റ്‌ എന്നിവര്‍ സന്നിഹിതരായി.

മണ്ണിൽ പൊന്നു വിളയിച്ച് കുട്ടിക്കൂട്ടം അഗ്രോ തെറാപ്പിയുമായി കിളിമാനൂർ ബി ആർ സി

മണ്ണിൽ പൊന്നു വിളയിച്ച് കുട്ടിക്കൂട്ടം അഗ്രോ തെറാപ്പിയുമായി കിളിമാനൂർ ബി ആർ സി

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് അഗ്രോ തെറാപ്പിയുടെ ഭാഗമായി നഗരൂർ മുട്ടച്ചൽ എലായിൽ കൊയ്ത്ത് ഉത്സവം നടത്തി. ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികമായ ഉല്ലാസത്തിനും പഠനപ്രവർത്തനത്തിന്റെ ഭാഗമായി നേരറിവ് ലഭിക്കുന്നതിനുമാണ് അഗ്രോ തെറാപ്പി കുട്ടികൾക്ക് നൽകി വരുന്നത്. നെൽ കൃഷിയുടെ ഘട്ടം ഘട്ടമായി നിലമൊരുക്കൽ, വിത്തുവിതക്കൽ , ഞാറുനടിൽ, കളപറിക്കൽ, വളം വിരിക്കലിലൂടെ ഇന്ന് കൊയ്ത്ത് ഉത്സവവും നടന്നു. അഗ്രോ തെറാപ്പിയിലൂടെ ഉണ്ടാക്കി നേട്ടം രക്ഷകർത്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു.

നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് ഡിസ്മിത ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ എം രഘു, അനിൽകുമാർ എം,ഷീബ, കിളിമാനൂർ ബിപിസി നവാസ് കെ, ട്രെയിനർ ടി വിനോദ്, സി ആർ സി സി സ്മിത പികെ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ഭിന്നശേഷി കുട്ടികൾ, കർഷകർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ കൊയ്തുത്സവത്തിൽ പങ്കെടുത്തു. മണ്ണിൽ പൊന്നു വിളയിച്ച കുട്ടികൾക്ക് നെൽകൃഷി വേറിട്ട ഒരു അനുഭവമായി തീർന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; പത്തിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും… ഞായറാഴ്ച കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും….. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍…. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.