by Midhun HP News | Sep 19, 2023 | Latest News, കേരളം
വെള്ളറട: സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.
by Midhun HP News | Sep 19, 2023 | Latest News, കേരളം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒഡിഷ – ജാർഖണ്ഡ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Sep 19, 2023 | Latest News, കേരളം
ചാവർകോട് സി എച്ച് എം എം കോളേജിലെ എസ് 5 ബി സി എ വിദ്യാർഥിനി ഖദീജ സുധീർ വാഹന അപകടത്തിൽ മരണപ്പെട്ടു. ഖദീജ സ്വന്തം സ്കൂട്ടറിൽ ഞെക്കാട് നിന്നും ചാവർകോട്ടേക് വരുന്ന വഴിയിൽ ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖദീജയുടെ മൃതശരീരം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിടുത്തെ നടപടികൾക്ക് ശേഷം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു.
by Midhun HP News | Sep 19, 2023 | Latest News, കേരളം
കോഴിക്കോട്: നിപ രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ഹൈ റിസ്‌കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. സാധാരണ നിലയിലുള്ള ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചത്. ഇതിലും തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം രോഗം ബാധിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ള ഏതാണ്ട് മുഴുവന്‍ പേരെയും പരിശോധിച്ച് കഴിഞ്ഞു. എല്ലാവരും നെഗറ്റീവാണ്. മറ്റുള്ളവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ലക്ഷണം ഉള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. അത് നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധനയ്ക്കയച്ച വവ്വാലിന്റെ ആദ്യ സാമ്പിളുകള്‍ നെഗറ്റിവാണ്. വവ്വാലുകളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | Sep 19, 2023 | Latest News, കേരളം
തിരുവനന്തപുരം.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന്‍ ഇനി തിരുവനന്തപുരത്ത് നടത്തും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ആണുണ്ടാകുക. ഇതിനായി തിരുവനന്തപുരം റീജിയണല്‍ ട്രാന്സ്പോര്‍ട്ട് ഓഫീസിനെ രണ്ടായി വിഭജിച്ചു
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കാനും തീരുമാനമായി. ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കി.
by Midhun HP News | Sep 19, 2023 | Latest News, കേരളം
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. നാളെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്.
ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലോട്ടറി വില്‍പന ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയും വാങ്ങാന്‍ ആളുമെത്തുമാണ് ലോട്ടറി വകുപ്പ് കരുതുന്നത്. വലിയ വില്‍പനയാണ് നടക്കുന്നതാണെന്നും ഒരുപാട് സമ്മാനം ഉള്ളത് കൊണ്ട് ആളുകള്‍ ലോട്ടറി എടുക്കാന്‍ എത്തുന്നുണ്ടെന്ന് ലോട്ടറി വില്‍പനക്കാര്‍ പറയുന്നു. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വര്‍ഷം ഒരുപാട് കോടീശ്വന്മാര്‍ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി നല്‍കുക.
നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഏജന്റുമാര്‍ക്കും ഇത്തവണത്തെ ഓണം ബമ്പര്‍ വില്‍പനയിലെ വരുമാനത്തില്‍ മാറ്റമുണ്ട്.
തിരുവോണം ബമ്പര്‍ ഏജന്റിന് ഒന്നാം സ്ലാബില്‍ 96രൂപ+1രൂപ ഇന്‍സെന്റീവും രണ്ടാം സ്ലാബില്‍ 100 രൂപ +1 രൂപ ഇന്‍സെന്റീവുമാണ് ഈ ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ ലഭിക്കുക. നിലവില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മ്മല്‍, കാരുണ്യ, ഫിഫ്റ്റിഫിഫ്റ്റി എന്നീ ടിക്കറ്റുകള്‍ വിപണിയിലെത്തുന്നുണ്ട്. ഓരോ ദിവസവും ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇതിലൂടെ പ്രതിദിന വിറ്റുവരവായി 40 കോടി രൂപയാണ് ലഭിക്കുന്നത്.
Recent Comments