പുതുപ്പള്ളി വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്
പുതുപ്പള്ളി വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്.
38,000 കടന്ന് ചാണ്ടി ഉമ്മൻ്റെ ലീഡ്
40478 വോട്ടിൻ്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ
പുതുപ്പള്ളി വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്.
38,000 കടന്ന് ചാണ്ടി ഉമ്മൻ്റെ ലീഡ്
40478 വോട്ടിൻ്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്ന് സൂചന നല്‍കുന്ന ഫലങ്ങളാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വരുന്നത്. ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്.
ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ജയ്ക് സി തോമസ് 23798 വോട്ടുകളും ലിജിന്‍ ലാല്‍ 2012 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു.
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ബാലന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എകെ ബാലന്‍ പറഞ്ഞു.
‘ഇതില്‍ ഇപ്പോള്‍ അദ്ഭുതമൊന്നുമില്ലല്ലോ. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ചൊരു മണ്ഡലം. ഒരു ഘട്ടത്തില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടേ, അപ്പോ കാണാം’- ബാലന്‍ പറഞ്ഞു.
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ മറികടന്നത്. ചാണ്ടി ഉമ്മന്‍ 40000ല്‍പ്പരം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
1970 മുതല്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി 2011ല്‍ നേടിയതാണ് റെക്കോര്‍ഡ് ഭൂരിപക്ഷം. 2016ല്‍ ജെയ്ക് സി തോമസിനെതിരെ നേടിയ 27,092 ആണ് ഭൂരിപക്ഷത്തില്‍ രണ്ടാമത്തേത്. എന്നാല്‍ 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് കൂടുതല്‍ താളം കണ്ടെത്തുന്നതാണ് കണ്ടത്. അന്ന് 9,044 ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചക്കു എന്ന രജിത്ത് (31)
കഠിനംകുളം പോലീസിന്റെ പിടിയിലായി. കഠിനംകുളം പോലീസ് സ്റ്റേഷൻ ക്രൈം കേസിലെ ഒന്നാം പ്രതി കൂടിയാണ് ഇയാൾ. ഈരാട്ടു പേട്ടയ്ക്ക് സമീപം ഒരു വീട്ടിൽ ഒളിഞ്ഞു വരുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിൻറെ നേതൃത്വത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ്, എസ് ഐ ഷിജു എസ് എസ്, എസ് സി പി ഒ ജ്യോതിഷ് കുമാർ, സി പി ഒ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് രജിത്തിനെ പിടികൂടിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഏഴാം റൗണ്ട് എണ്ണുന്നു
എണ്ണുന്നത് മണർകാട് , പാമ്പാടി പഞ്ചായത്തിലെ ബൂത്തുകൾ
26178 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിൽ
ചാണ്ടി ഉമ്മൻ ലീഡ് 29931
Recent Comments