ഇന്ന് ചിങ്ങം 1: മലയാള നാടിന് ഇന്ന് പുതുവര്‍ഷപ്പിറവി

ഇന്ന് ചിങ്ങം 1: മലയാള നാടിന് ഇന്ന് പുതുവര്‍ഷപ്പിറവി

ഇന്ന് പുതുവര്‍ഷപ്പിറവിയായ ചിങ്ങം ഒന്ന്. കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്.

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും ചിങ്ങമാസം നല്‍കുന്നത്. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

മകരക്കൊയ്ത്തിന് വിത്തിറക്കുന്നതും ചിങ്ങത്തിൽത്തന്നെ. ഒന്നാം കൊയ്ത്തും പുത്തരിയും ആഘോഷിച്ച്‌ പുന്നെല്ലു കുത്തി ഒരുക്കി ആഘോഷിക്കുന്ന കാർഷികോത്സവം.

കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം പിറക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം. വളരെ സന്തോഷത്തോടെയാണ് ചിങ്ങ മാസത്തെ വരവേൽക്കുന്നത്.

കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തില്‍ അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്‌സിൻ മാറ്റി കുത്തിവെച്ചു; പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്‌സിൻ മാറ്റി കുത്തിവെച്ചു; പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

പാലക്കാട്: നവജാത ശിശുവിന് വാക്‌സിൻ മാറി കുത്തിവെച്ചതായി പരാതി. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പിന് പകരം ജീവനക്കാർ പോളിയോ വാക്‌സിൻ നൽകുകയായിരുന്നു.

നിലവിൽ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്‌സിൻ മാറി നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.

വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന് ശേഷം കക്ക വാരലായിരുന്നു തൊഴിൽ. ഇവർക്കു വിദ്യാർഥികളായ രണ്ട് പെൺമക്കളുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ് വ്യാജം: പ്രതിയെ കോടതി വെറുതേവിട്ടു

കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ് വ്യാജം: പ്രതിയെ കോടതി വെറുതേവിട്ടു

ആറ്റിങ്ങല്‍: ഭര്‍ത്താവിന്റെ അച്ഛന്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്കിയ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയെ വെറുതേവിട്ടു. മംഗലപുരം പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത എഴുപത്തിരണ്ടുകാരനെയാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി റോഷന്‍ അഗസ്റ്റിന്‍ വെറുതേവിട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അച്ഛനെതിരെ വ്യാജപരാതി നല്കുകയായിരുന്നുവെന്ന് വിചാരണവേളയില്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രതിക്കുവേണ്ടി അഡ്വ.ആലംകോട് എം.എന്‍.സജീര്‍ ഹാജരായി.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480 രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5455 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4523 രൂപയാണ്.

77-ാമത് സ്വാതന്ത്ര്യദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി

77-ാമത് സ്വാതന്ത്ര്യദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ 77-മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യത്ത് തു‌ടക്കമായി. കേരളത്തിൽ മുഖ്യമന്ത്രി പി‍ണറായി വിജയൻ സെൻഡ്രൽ സ്റ്റേഡിയത്തിലെത്തി ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. വർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചത്. 27 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. 9.30 ന് രാജ്ഭവനിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറും പതാക ഉയർത്തും.

കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തും. പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകൾ പരേഡില്‍ പങ്കെടുക്കും. സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ ദേശീയ പതാക ഉയര്‍ത്തി. വയനാട്ടില്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും.