by Midhun HP News | Jul 31, 2023 | Latest News, കേരളം
കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്‌ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ ജീപ്പിൽ പന്ത് കൊള്ളുമെന്നും കുട്ടികൾ പറഞ്ഞു, എന്നാൽ പൊലീസ് കേട്ടില്ല എന്ന് കുട്ടികൾ പറയുന്നു. കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ കളിമാറി. രോഷാകുലരായ പൊലീസുകാർ കുട്ടികളുടെ കളി മുടക്കി.
നെട്ടൂർ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്‌ബോൾ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ എതിർത്തെങ്കിലും പൊലീസ് പന്ത് വിട്ടുനൽകിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവർ ഫുട്‌ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതർക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം നാട്ടിൽ പാട്ടായി.
by Midhun HP News | Jul 31, 2023 | Latest News, കേരളം
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം.സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വർണവില 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞു. വിപണി വില 5525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞു. വിപണി 4568 രൂപയാണ്.
by Midhun HP News | Jul 31, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ ബി എസ് ഇ നഴ്സിംഗ് പഠനം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും.
പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി, ഒ. ഇ. സി, ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോർഷിപ്പും ഇതിനോടൊപ്പം ലഭിക്കുന്നു.എസ് സി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ നൽകുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, (ഐ എൻ സി), കേരള നഴ്സിംഗ് കൗൺസിൽ, (കെ എൻ സി) അംഗീകാരമുള്ള (എ ആർ ഇ) എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളിൽ 45% മാർക്ക് നേടിയവർക്ക് മാത്രമേ നഴ്സിംഗ് പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 549000/- രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം IELTS, OET എന്നി കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും കോളേജിൽ അവസരം ഒരുക്കുന്നു. സർക്കാർ ഉദ്യോഗാർധികളുടെ മക്കൾക്ക് ഈ അനുകൂല്യം ലഭിക്കുകയില്ല(ആരോഗ്യ മേഖല ഒഴികെ). അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പലിന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർഥികളിൽ നിന്നും മാത്രം ആകും അപേക്ഷ പരിഗണിക്കുക.
by Midhun HP News | Jul 31, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. ഇതോടെ വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാനുള്ള വിലക്ക് നീങ്ങും. വറുതിയുടെ നാളുകൾ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ചാകരക്കോളിനു വേണ്ടി. അതേസമയം മഴകുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. മഴ കുറഞ്ഞതും ആഴക്കടൽ തണുക്കാതിരിക്കുന്നതും മത്സ്യലഭ്യതയെ ബാധിച്ചേക്കാo.സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് മുമ്പ് മൽസ്യലഭ്യത വലിയ തോതിൽ കുറഞ്ഞത് ഇതിന്‍റെ സൂചനയാണ്.
ഇത്തവണ ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മഴ കുറഞ്ഞതും തീരക്കടൽ തണുക്കാതിരുന്നതുമാണ് വള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് തിരിച്ചടിയായത്.
ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്ത്തിൽ ചാകര വലനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികൾ. എല്ലാത്തവണത്തെയും പോലെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയും കൂടുതലായി ലഭിക്കുമെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച അർദ്ധരാത്രിയിൽ കടലിൽ പോകുന്ന 36 അടി നീളമുള്ള നാടൻ ബോട്ടുകൾ ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തും. ചെമ്മീൻ ചാകരക്കോളാണ് ഈ ബോട്ടുകളുടെ പ്രതീക്ഷ. കൂടുതൽ ആഴക്കടലിലേക്ക് പോയി ദിവസങ്ങളോളം തങ്ങി മൽസ്യബന്ധനം നടത്തുന്നതാണ് വലിയ ബോട്ടുകളുടെ രീതി.
ആദ്യദിനം രാത്രി കടലില്‍ പോകുന്നവയില്‍ 36 അടിവരെ നീളമുള്ള നാടൻ ബോട്ടുകള്‍ ഉച്ചയോടെ മടങ്ങിയെത്തും.ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തീരപ്രദേശത്തെ മൽസ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തയാക്കി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നു പൂർത്തിയാക്കും. പഴയ വലകളുടെ കേടുപാടുകള്‍ തീര്‍ത്തു, പുതിയ വലകള്‍ വാങ്ങി. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ചെലവ് 2 മുതല്‍ 5 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്
by Midhun HP News | Jul 29, 2023 | Latest News, കേരളം
“കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്.
കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് നല്‍കും.
മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ടുദിവസം മുന്‍പ് താമസിക്കാനെത്തിയ അസ്ഫാക് എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാന്‍ അദ്യം അസ്ഫാക് തയ്യാറായില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.
by liji HP News | Jul 29, 2023 | Latest News, കേരളം
ആലുവ: ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി പറഞ്ഞു.
അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Recent Comments