by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ഈ വര്‍ഷം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോര് 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.
നാല് ദിവസങ്ങള്‍ക്ക് ശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലന്‍ഡിനെതിരെ ധരംശാലയില്‍ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബര്‍ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും.
അതേസമയം, പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവില്‍ 20ന് ഓസ്‌ട്രേലിയയെ നേരിടും.
23ന് ചെന്നൈയില്‍ പാക് – അഫ്ഗാനിസ്ഥാന്‍ മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാകിസ്ഥാന്‍ നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന പാകിസ്ഥാന്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ നേരിടും.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടയ്ക്കോട് ഊരു പൊയ്ക – സുധർമ്മാ വിലാസത്തിൽ സോമശേഖരൻ നായർ (83) വാർദ്ധക്യ സഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു.
സഞ്ചയനം: ഞായറാഴ്ച (02-07-2023)
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് നാല് ദിവസംകൊണ്ട് രണ്ട് തവണയായി 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4508 രൂപയാണ്.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് കിഷോര്‍ ഇന്ന് രാവിലെ രാജുവിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു.
സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു.
അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ് വരെ സ്ഥാനത്ത് തുടരും.
നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ മേധാവിയായ ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത്് നിയമിക്കുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ മേധാവിയായ കെ പത്മകുമാറാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ച മറ്റൊരു പേര്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ പ്രധാനപ്പെട്ട പദവികള്‍ വഹിച്ചുവരികയാണ്. ഫയര്‍ഫോഴ്‌സ് മേധാവിക്ക് പുറമേ വിജിലന്‍സ് ഡയറക്ടര്‍, ക്രൈംബ്രാഞ്ച് മേധാവി, ജയില്‍ മേധാവി തുടങ്ങിയ പദവികളാണ് വഹിച്ചത്.
Recent Comments