സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

കൊല്ലം ആർ ടി ഓഫീസർ ഡി മഹേഷിനെ സസ്‌പെൻഡ് ചെയ്‌ത്‌ എംവിഡി. കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചതിനാലാണ് നടപടി. കോൺട്രാക്ട് ക്യാരിയേജുകളെ സഹായിക്കുംവിധം വകുപ്പിന് റിപ്പോർട്ട് നൽകിയെന്നും കണ്ടെത്തി. ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി കൊല്ലം അധികൃതർ തങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ ബിജു പ്രഭാകറിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബിജു പ്രഭാകറാണ് ആർടിഒ ആയ ടി മഹേഷിനെ ചുമതലപ്പെടുത്തിയത്. അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്.

ഐപിഎല്‍ കലാശക്കൊട്ടിന് ടോസ് വീണു; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിക്ക് ടോസ് ഭാഗ്യം

ഐപിഎല്‍ കലാശക്കൊട്ടിന് ടോസ് വീണു; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിക്ക് ടോസ് ഭാഗ്യം

അഹമ്മദാബാദ്: ഐപിഎഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം പന്തെടുക്കും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഗുജറാത്തും മാറ്റില്ലാതെയാണ് ഇറങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന. ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

16 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 851 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗില്‍ ക്രീസില്‍ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തില്‍ പുറത്താക്കുകയും റുതുരാജ് ഗെയ്ക്വാദ് പരമാവധി സമയം ക്രീസില്‍ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവര്‍ക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍ ഇരുനിരയിലുമുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്‌കോര്‍ 193 റണ്‍സാണ്. എട്ട് കളിയില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിര്‍ണായക ഘടകമായേക്കില്ല

കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം ആയുർ മലപേരൂർ സ്വദേശി ജൂഡ് ചാക്കോ 21 വയസ്സ് അമേരിക്കയിലെ ഫിലഡൽഫിയയിൽ വച്ച് വെടിയേറ്റ് മരിച്ചു. യുവാവ് ജോലി കഴിഞ്ഞ് മടങ്ങും വഴി അജ്ഞാതർ വെടി ഉതിർക്കുകയായിരുന്നു എന്നാണ് പ്രാഥമികമായ വിവരം. മലപ്പേരൂർ സ്വദേശികളായ റോയി ആശാ ദമ്പതികളുടെ മകനാണ് വെടിയേറ്റ് മരിച്ച ജൂഡ് ചാക്കോ.

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരില്‍ നിന്ന് വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥരോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷം ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണുകളില്‍ ഒന്ന്, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റായി നല്‍കേണ്ടത്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങളെ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ മീഡിയം റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വരുന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോഴോ, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ കാലാവധി കഴിഞ്ഞ ലഘു സമ്പാദ്യ പദ്ധതികളുടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമ്പോഴോ വരുന്ന തുക കണക്കാക്കിയാണ് റിസക് നിശ്ചയിക്കുന്നത്.

എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ; കൈക്കൂലിക്കെതിരെ മന്ത്രി സജി ചെറിയാന്‍

എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ; കൈക്കൂലിക്കെതിരെ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൈക്കൂലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സർക്കാർ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തുറന്നടിച്ചിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്നും ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ ചുമതലയേറ്റു

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. വിരമിച്ച സുരേഷ് എന്‍ പട്ടേലിന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവയുടെ നിയമനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആക്ടിങ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീവാസ്തവ.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിച്ച 1988 ബാച്ച് മേഘാലയ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ.