വിജയൻ പാലാഴിയുടെ കവിതാ സമാഹാര പ്രകാശനം

ആറ്റിങ്ങൽ: വിജയൻ പാലാഴിയുടെ ‘പ്രളയം + ജീവധാര’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മേയ് 07 ഞായറാ ഴ്ച വൈകിട്ട് 3 ന് ആറ്റിങ്ങൽ മൂന്നുമുക്ക് കുറുപ്പ് ലൈൻ ജ്യോതിസ് സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രന് നൽകി പ്രകാശനം ചെയ്യും. മലയാള ശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരായ വർക്കല ഗോപാലകൃഷ്ണൻ, സുജ കമല , ബിനു വേലായുധൻ, ബാലചന്ദ്രൻ നായർ, സാജൻ പി. കവലയൂർ, എം.അർ.മധു, വഞ്ചിയൂർ ഉദയകുമാർ, സംവിധായകൻ ഡിങ്കിരി അനിൽ, ജ്യോതിസ് സ്കൂൾ ഡയറക്ടർ സന്തോഷ്.വി, അസോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ് , ഗ്രന്ഥകാരൻ വിജയൻ പാലാഴി എന്നിവർ സംസാരിക്കും.

ഇതോടനുബന്ധിച്ച് നടക്കുന്ന കവിയരങ്ങ് കവലയൂർ എസ്. താണുവൻ ആചാരി ഉദ്ഘാടനം ചെയ്യും. ദീപക് പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. യു.എൻ. ശ്രീകണ്ഠൻ, വിജയൻ ചന്ദനമാല, കായിക്കര അശോകൻ, ശൈലകുമാർ, ആറ്റിങ്ങൽ ശശി, ജയശ്രീ ആറ്റിങ്ങൽ, ആറ്റിങ്ങൽ ഗോപൻ, സുജ കമല, രാധാകൃഷ്ണൻ നായർ, രശ്മി.എം.ആർ,ശുഭ ആറ്റിങ്ങൽ, കുമാരി ശ്രദ്ധാ പ്രദീപ്, ഹൃദ്യ എം.എസ്, അശ്വതി അനിൽ,കുമാരി സാന്ദ്രജ. എ.എസ് എന്നിവർ പങ്കെടുക്കും.

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളുമായി എത്തിയവരുൾപ്പെടെ ദുരിതത്തിലായി. എ.ഇ ഓഫീസിൽ നിന്ന് അറിയിച്ചത് പ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ടെർമിനലിലെ ലൈൻമാന്റെ വിശദീകരണം. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ഇത്തരം നടപടികൾ എന്നാണ് ജനങ്ങളുടെ ആരോപണം. രാത്രികാലങ്ങളിൽ വാഹനങ്ങൾ തിരിച്ചിറക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്നും യാത്രക്കാർ.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 05 മുതല്‍ മേയ് 07 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും.

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും

ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകൾ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും 12 -ാം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ, 46,000ലേക്ക്

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ, 46,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയായി. അന്ന് രേഖപ്പെടുത്തിയ 45,320 രൂപയില്‍ നിന്ന് 45,600 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്.

ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68കാരനിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ പരാതിയില്‍ പൊലീസ് ഇവരെ നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം ഇവർക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. പിടിയിലാകുന്നത് ഇത് ആദ്യമായാണ്.