മണപ്പുറം ഗ്രൂപ്പില്‍ ഇ.ഡി.റെയ്ഡ്‌; വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയം പരിശോധന

മണപ്പുറം ഗ്രൂപ്പില്‍ ഇ.ഡി.റെയ്ഡ്‌; വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയം പരിശോധന

തൃശൂർ: മണ്ണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വലപ്പാട് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് റെയ്ഡ്. ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം നിരീക്ഷണത്തിലാക്കിയാണ് റെയ്ഡ്. അക്കൗണ്ട് സെക്ഷൻ ആകെ പരിശോധനയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയമാണ് പരിശോധന. ഇഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് എന്നാണ് സൂചന.

തൃശ്ശൂരിലെ മണപ്പുറത്ത് 1949 ൽ വീ.സി. പത്മനാഭൻ തുടങ്ങിവച്ച ധനകാര്യ സ്ഥാപനമാണ് മണപ്പുറം. 1986 ൽ അദ്ദേഹത്തിന്റെ പുത്രൻ നന്ദകുമാർ മണപ്പുറം ഏറ്റെടുത്തു. 1995 ൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജൂവലറി അസെറ്റ് മാനേജ്മെന്റ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. കള്ളപ്പണ ആരോപണത്തിലാണ് ഇഡിയുടെ പരിശോധന. നേരത്തെ ജോയ് ആലുക്കാസ് അടക്കമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.റിസർവ്വ് ബാങ്ക് മാർഗ്ഗനിർദ്ദേശം ലംഘിച്ച് 150 കോടിയുടെ പണ സമാഹരണം നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. മണപ്പുറത്തിന്റെ നാല് സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. തെളിവ് കണ്ടെത്താനാണ് പരിശോധനയെന്ന് ഇഡി അധികൃതർ പ്രതികരിച്ചു.

മണപ്പുറത്തെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി രഹസ്യമായി സൂക്ഷിക്കുകയാണ്. രേഖകൾ പരിശോധിച്ച ശേഷമേ അന്തിമ നിഗമനങ്ങളിൽ എത്തൂ. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 52 ആഴ്‌ച്ചയിലെ പുതിയ നിലവാരം കുറിച്ചിരുന്നു. എൻ എസ് ഇയിൽ, രാവിലെ നടന്ന വ്യാപാരത്തിൽ 133.40 രൂപ എന്ന പുതിയ ഉയരത്തിലാണ് ഓഹരിവില ഏപ്രീലിൽ എത്തിയത്. നിലവിലെ, സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് മണപ്പുറം ഫിനാൻസ് ഓഹരിവിലയെ സ്വാധീനിക്കുന്നുണ്ടായിരുന്നു. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വർണവിലയിൽ 8% വർധനവാണുണ്ടായത്

പുതുവർഷം മുതൽ സ്വർണവിലയിൽ 8% വർധനവുണ്ടായതായി. സ്വർണപ്പണയ വായ്പാ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മണപ്പുറം ഫിനാൻസിന് ഇത് നേട്ടമായി. വരാനിരിക്കുന്ന പാദഫലത്തിൽ ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഇനിയും സ്വർണവില വർധിക്കാൻ സാധ്യതയുണ്ടെന്നും, ഹ്രസ്വകാലത്തേക്ക് ഈ ഓഹരി വലിയ നേട്ടമുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. ഇതിനിടെയാണ് ഇഡി റെയ്ഡുമായി എത്തുന്നത്.2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടിയിരുന്നു. മൂന്നാം പാദത്തിൽ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം ആ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ 1328.70 കോടി രൂപയായിരുന്നു, ആസ്തി മൂല്യത്തിൽ 11.15 ശതമാനമാണ് അന്ന് കൈവരിച്ച വളർച്ച. മുൻ വർഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി.

കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 6061.02 കോടി രൂപയാണ്. 2021ൽ ഇത് 6330.55 കോടി രൂപയായിരുന്നു. ഇത്തവണയും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡിലെ മൂന്നാം തരംഗത്തിലെ പ്രതിബന്ധങ്ങൾക്കിടയിലും മൈക്രോഫിനാൻസ്, വാഹന വായ്പ, ഭവന വായ്പ ബിസിനസുകളിലെ വളർച്ചാ വേഗത മണപ്പുറത്തിന് നേട്ടമായി മാറിയിരുന്നു.

കരുണാകരൻ പിള്ള (93) നിര്യാതനായി

കരുണാകരൻ പിള്ള (93) നിര്യാതനായി

പറകുന്ന്‌ കാഞ്ഞിരം വിള പ്രശാന്ത് ഭവനിൽ കരുണാകരൻ പിള്ള (93) നിര്യാതനായി.

ഭാര്യ: സരസ്വതി അമ്മ
മക്കൾ: പ്രശാന്ത്, പ്രദീപ്, പ്രവീണ
മരുമക്കൾ: സജ്ന, ജൂമിയ, അനിൽ കുമാർ
മരണാനന്തര ചടങ്ങുകൾ ഇന്ന് (ബുധൻ) രാത്രി 8 മണിയ്ക്ക്

പ്രണയാഭ്യർഥന നിരസിച്ചതിന് 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദ്ധിച്ച സംഭവത്തിൽ വിളഭാഗം സ്വദേശി അറസ്റ്റിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദ്ധിച്ച സംഭവത്തിൽ വിളഭാഗം സ്വദേശി അറസ്റ്റിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ 16 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവ് മർദിച്ചത്.

നിരന്തരമായി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു.

പ്രണയം നിഷേധിച്ച വൈരാഗ്യത്താൽ പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ചത്. പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്.

പെൺകുട്ടി നിലവിളിക്കുകയും നാട്ടുകാർ ഓടി കൂടുകയും ചെയ്‌തെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വർക്കല തലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ കൂടി യുവാവിന്മേൽ ചുമത്തിയിട്ടുണ്ട്.

കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറ​സ്റ്റിൽ

കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറ​സ്റ്റിൽ

കായംകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറ​സ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അനസിന്റെ ഭാര്യ സജന സലീമാണ് (41) അറസ്റ്റിലായത്.

കീരിക്കാട് സ്വദേശിയുടെ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയാണ് സജന. കേസിൽ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്. തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നൽകി കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു.

ആദ്യ കാലങ്ങളിൽ കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക വാങ്ങുകയായിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകളും നിലവിലുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

റിട്ട: പിഡബ്ല്യുഡി എൻജിനീയർ ജി.വേണുനാഥ് അന്തരിച്ചു

റിട്ട: പിഡബ്ല്യുഡി എൻജിനീയർ ജി.വേണുനാഥ് അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വി.വി.എം.ആർ.എ 165 സന്നിധിയിൽ ജി. വേണുനാഥ്(റിട്ടയേർഡ് പിഡബ്ല്യുഡി എഞ്ചിനീയർ) അന്തരിച്ചു.

ഭാര്യ: അനിത
മക്കൾ: ചന്ദൻ, സ്നേഹിയ
മരുമകൻ: ദിനു.
സംസ്കാരം വൈകിട്ട് 7 മണിയ്ക്ക്

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല (69.)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.