by liji HP News | May 3, 2023 | കേരളം, മരണം
ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല (69.)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
by liji HP News | May 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരുന്നത്.
by liji HP News | May 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വസ്തുനികുതി (കെട്ടിടനികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ബി ടെക് (സിവിൽ) ഡിപ്ലോമ (സിവിൽ) ഐടിഐ (ഡ്രാഫ്റ്റ്മാൻ സിവിൽ) ഐടിഐ (സർവ്വെയർ)യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർക്ക് മലയാളം, ഇംഗ്ലീഷ് ഡാറ്റാ എൻട്രിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. സ്വന്തമായി ലാപ്ടോപ്പ്/ആൻഡ്രോയിഡ് ഫോൺ, ടൂ വീലർ എന്നിവ ഉണ്ടായിരിക്കണം. ഇമെയിൽ, മൊബൈൽ നമ്പർ അടക്കമുള്ള ബയോഡാറ്റയും അപേക്ഷയും മെയ് മാസം 9 ന് വൈകിട്ട് 4 വരെ പഞ്ചായത്തിൽ സ്വീകരിക്കും. അഭിമുഖം മെയ് 11 ന് രാവിലെ 10 ന്
by liji HP News | May 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ടെക്നോ കൾച്ചറൽ ഫെസ്റ്റായ അസ്ത്ര 2023ന്റെ ഭാഗമായി ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്, നിംസ് മെഡിസിറ്റി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി മേയ് 5 ആം തീയതി കോളേജ് ക്യാമ്പസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതാണ്. വിവിധ കാർഡിയാക് പരിശോധനകൾക്ക് അൻപത് ശതമാനം വരെ ഇളവ് നൽകുന്നു.
കൂടാതെ കാർഡിയോളജി, ഡയബറ്റോളജി, ഓഫ്താൽമോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ ചികിത്സയും ബ്ലഡ് ഷുഗർ, ഇ സി ജി, ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ് എന്നിവയും സൗജന്യമായി പരിശോധിക്കുന്നതാണ്. കൂടാതെ ആൻജിയോഗ്രാം ചെയ്യുന്നതിന് 50% വും അൾട്രാ സൗണ്ട് സ്കാൻ, എക്കോ ടി എം ടി എന്നിവയ്ക്ക് 30%വും 12 തരം എക്സിക്യൂട്ടീവ് ചെക്കപ്പിനു 25% വും വീതം നിരക്കിൽ കുറവുള്ളതാണ്.
by liji HP News | May 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു.
by liji HP News | May 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം കൂന്തള്ളൂർ പ്രേംനസീർ സ്മാരക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സംഘാടകസമിതി ചെയർമാൻ എസ് അനസിൻ്റെ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. കൺവീനർ എം. ഷൗക്കി സ്വാഗതവും ജനറൽ ഷാൻ ഷക്കീർ നന്ദിയും പറഞ്ഞു.

കേരള ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ ഭരണഘടനാ മൂല്യവും സമകാലിക ഇന്ത്യയും എന്ന വിഷയം അവതരിപ്പിച്ചു. ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ബിനു തങ്കച്ചി റിപ്പോർട്ടും ജില്ലാകമ്മിറ്റിയംഗം സുനിൽകുമാർ സംഘടനാരേഖയും അവതരിപ്പിച്ചു .
സുധീർ രാജ് (പ്രസിഡൻ്റ്), ബിനു തങ്കച്ചി (സെക്രട്ടറി), ഡോ ബിനു കിഴുവിലം (വൈസ് പ്രസിഡൻ്റ്), അഡ്വ. ലിജ ഷിബു (ജോയിൻ്റ് സെക്രട്ടറി), എം ഷൗക്കി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Recent Comments