ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്

ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ജീവനൊടുക്കിയ ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്. യുവതിയുടെ ആത്മഹത്യ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതു മൂലമാണ്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പറഞ്ഞു. നാട്ടില്‍ നിന്ന് ഒളിവില്‍ പോയശേഷം ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടു തുടങ്ങി. വീട്ടിലെ ഏറ്റവും ബോള്‍ഡായ വ്യക്തിയാണ് ആതിര. ഒട്ടും താങ്ങാനാകാത്തതിനാലാണ് അവള്‍ ജീവനൊടുക്കിയത്. ഇനി ഒരാളും സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകരുത്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആശിഷ് ദാസ് ആവശ്യപ്പെട്ടു.

കോതനല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇന്ന് മുതല്‍ വെള്ളം തുറന്നുവിടും; കല്ലാര്‍, ചിന്നാര്‍ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്, അതീവ ജാഗ്രത പുലര്‍ത്തണം

ഇന്ന് മുതല്‍ വെള്ളം തുറന്നുവിടും; കല്ലാര്‍, ചിന്നാര്‍ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്, അതീവ ജാഗ്രത പുലര്‍ത്തണം

തൊടുപുഴ: കല്ലാര്‍ ഡാമില്‍ നിന്നും ഇന്ന് മുതല്‍ മെയ് ആറ് വരെ വെള്ളം തുറന്നുവിടും. ഡാമിന്റെ ഷട്ടറുകള്‍ 10സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നുവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

“കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ മെയ്‌ 2 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളില്‍ തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണം”, ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്നലെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്നലെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു

ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേയ്ക് അധ്യാപരെ ആവശ്യമുണ്ട്

പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേയ്ക് അധ്യാപരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനമായ യു ടെക്കിൽ അനിമേഷൻ, മോണ്ടിസ്സോറി, റ്റാലി എന്നിവയിലേയ്ക് അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 7558823700

ചുമട്ടു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു

ചുമട്ടു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു

തിരുവനന്തപുരം: മെയ് ദിന റാലി കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കിത് കൂടിയായി മാറിയെന്ന് രമേശ് ചെന്നിത്തല. തൊഴിലാളികൾക്ക് വേണ്ടി കോൺഗ്രസ് ഗവണ്മെന്റുകൾ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിരലിൽ എണ്ണാവുന്ന ചില കോർപ്പറേറ്റ്കൾക്കു വേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ചുമട്ടു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മെയ്ദിന റാലിയോടാനുബന്ധിച്ചുള്ള സമ്മേളനം
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുമട്ടു തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വർക്കല കഹാർ എക്സ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. റ്റി. യു. സി സീനിയർ സെക്രട്ടറി കെ. സരേഷ് ബാബു, പാലോട് രവി, ആറ്റിങ്ങൽ അജിത്‌ കുമാർ, ചെറുവയ്ക്കൽ പദ്മ‌കുമാർ, ചാല നാസർ, ജി. സുബോധൻ, ഉള്ളൂർ മുരളി, പാറ്റൂർ സുനി, വട്ടപ്പാറചന്ദ്രൻ, ശാസ്താവട്ടം രാജേന്ദ്രൻ, എം. എ സമദ്, ചീരാണിക്കര ബാബു, അരുൺ നെയ്യാറ്റിൻകര, ചാരാച്ചിറ രാജീവ്, വള്ളക്കടവ് ഹാജ എന്നിവർ സംസാരിച്ചു. തമ്പാനൂർ രവി പ്രതിജ്ഞ വാചകം ചൊല്ലി.