by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ദി കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ സിഐറ്റിയു വമ്പിച്ച തൊഴിലാളിറാലി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കച്ചേരി നടയിൽ സമാപിച്ചു. തുടർന്നുള്ള പൊതുയോഗം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം.മുരളി അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സിഐറ്റിയു നേതാക്കളായ സി.പയസ്, ജി.വേണുഗോപാലൻ നായർ, പി മണികണ്ഠൻ, ജി.വ്യാസൻ, എസ്.ചന്ദ്രൻ, എം.ബി.ദിനേശ്, ബി.രാജീവ്, സി.ചന്ദ്രബോസ്, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ആർ.പി.അജി, എം.ചന്ദ്രബാബു, ബി.എൻ.സൈജുരാജ്, ബി.സതീശൻ സിന്ധു പ്രകാശ്, ശ്രീലത പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
റാലിയ്ക്ക് എസ്.ജോയി, ആർ.കെ.ബാബു, എസ്.അനിൽകുമാർ, എ.അൻഫാർ ,എസ്. സാബു, കാരവിള പ്രകാശ്, ജി.സന്തോഷ് കുമാർ, കെ.ശിവദാസൻ, ഹീസമോൻ, എസ്.ആർ.ജ്യോതി, ലിജാബോസ്, ലില്ലി, കെ.അനിരുദ്ധൻ, എ.ആർ.റസൽ, എസ്.സുനിൽകുമാർ, ഗായത്രി ദേവീ, ആർ.അനിത, എസ്.ജി.ദിലീപ് കുമാർ, റ്റി.ബിജു, ശിവൻ ആറ്റിങ്ങൽ, ലോറൻസ്, അജി പളളിയറ, വിവേക്, തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 116 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ആറ്റിങ്ങലിൽ നടന്ന വാഹനറാലിയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സിഐറ്റിയു നൽകിയ ഉച്ചഭക്ഷണവും സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. ലെനിൻ, ആർ.രാജു, സി.ദേവരാജൻ എന്നിവരും പങ്കെടുത്തു.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കടയ്ക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ അക്ഷയ, ലിജി, ആദിത്യ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേർക്കും പരിക്കേറ്റത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയിൽ വാർഡ് 18 (അട്ടക്കുളം)ൽ എം. പി. അടൂർ പ്രകാശ് ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ
ഉദ്ഘാടനം അടൂർ പ്രകാശ് എം. പി. നിർവഹിച്ചു. വാർഡ് കൗൺസിലർ ശങ്കർ, ഇ. എം. സാജു, റെജി, അഡ്വ. മോഹനൻ നായർ, രാമദാസൻ പോറ്റി, അഡ്വ. ജയചന്ദ്രൻ നായർ, ബാബുചന്ദ്രൻ, ജയരാമൻ ആചാരി, വിനയകുമാർ, മണികണ്ഠൻ, മഞ്ജു, അമ്പിരാജ, തൊട്ടവാരം ഉണ്ണികൃഷ്ണൻ, ഷാജി, സുരേഷ്, രാജാഗോപാലൻ നായർ തുടങ്ങിയവരും വാർഡിലെ 100 ഓളം അംഗങ്ങളും പങ്കെടുത്തു.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ജീവനൊടുക്കിയ ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്. യുവതിയുടെ ആത്മഹത്യ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതു മൂലമാണ്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പറഞ്ഞു. നാട്ടില്‍ നിന്ന് ഒളിവില്‍ പോയശേഷം ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടു തുടങ്ങി. വീട്ടിലെ ഏറ്റവും ബോള്‍ഡായ വ്യക്തിയാണ് ആതിര. ഒട്ടും താങ്ങാനാകാത്തതിനാലാണ് അവള്‍ ജീവനൊടുക്കിയത്. ഇനി ഒരാളും സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകരുത്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആശിഷ് ദാസ് ആവശ്യപ്പെട്ടു.
കോതനല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: കല്ലാര്‍ ഡാമില്‍ നിന്നും ഇന്ന് മുതല്‍ മെയ് ആറ് വരെ വെള്ളം തുറന്നുവിടും. ഡാമിന്റെ ഷട്ടറുകള്‍ 10സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നുവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
“കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ മെയ് 2 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളില്‍ തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണം”, ജില്ലാ കളക്ടര്‍ അറിയിച്ചു.
Recent Comments