by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും, ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം മുല്ലനല്ലൂർ കുരിശിങ്കൽ വീട്ടിൽ വിൻസന്റ എന്ന കർഷകൻ
പാട്ടത്തിനെടുത്തവയലിൽ കൃഷി ചെയ്തിരുന്ന കുലച്ച 70 ഓളം ഏത്തവാഴ കഴിഞ്ഞ രാത്രിയിലെ കാറ്റിൽ ഒടിഞ്ഞ് വീണു. വലിയ നഷ്ട്ടമാണു ഉണ്ടായിരിക്കുന്നത്. പലിശയ്ക്കും
കടം വാങ്ങിയും കൃഷി ചെയ്ത് വിളവെടുക്കാറാകുമ്പോൾ അടിയ്ക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ കൃഷി നശിക്കുന്നത് കാരണം വലിയ കടകെണിയിലാണ്. ബന്ധപ്പെട്ട അധികാരികൾ നേരിട്ടെത്തി നഷ്ടം കണക്കാക്കി ധനസഹായം കിട്ടാനുള്ള നടപടി എടുക്കണമെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്‌ടോബര്‍ 31 (രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയര്‍) വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി.
www.eemployment.kerala.gov.in മുഖേനയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരായും പുതുക്കാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരി പഠനാര്‍ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍/ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി എം ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം വാമനപുരത്തുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന റിജാസ് (കിരിയാൻ) ഇന്നു വെളുപ്പിന് മരണപ്പെട്ടു. കഴിഞ്ഞ ദിവസം വാമനപുരം പെട്രോൽ പമ്പിൽ നിന്നും പുറത്തിറങ്ങവെ കിളിമാനൂർ ഭാഗത്തു നിന്നും വന്ന കാർ റിജാസിൻ്റെ ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.
വാമനപുരം കുറ്ററ താന്നിവിള വീട്ടിലാണ് താമസം ദീർഘകാലം പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മത്സ്യ വ്യാപാരം നടത്തി വരുകയായിരുന്നു.
ഭാര്യ: അൻസി മകൾ: നൈഷാന
by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയുടെ ടോപ് ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്‌സ് പോരാട്ടത്തിന്റെ ഫൈനലില്‍. കലാശപ്പോരിലേക്ക് കടന്നതോടെ ഇന്ത്യന്‍ സഖ്യം മെഡലും ഉറപ്പാക്കി. 1965ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഡബിള്‍സ് സഖ്യം ഈ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.
സെമിയില്‍ നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്‍മാരായ ചൈനീസ് തായ്‌പേയ് സഖ്യം ലീ യങ്- വാങ് ചി ലിന്‍ സഖ്യവുമായാണ് ഏറ്റുമുട്ടിയത്. മത്സരത്തിനിടെ ചിന്‍ ലിന്‍ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ ഇന്ത്യന്‍ സഖ്യം മത്സരം തീരും മുന്‍പേ ഫൈനല്‍ ഉറപ്പാക്കി.
ആദ്യ സെറ്റില്‍ ഇന്ത്യന്‍ സഖ്യം 21-18 എന്ന സ്‌കോറില്‍ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ 14-13 എന്ന സ്‌കോറില്‍ ഇന്ത്യന്‍ സഖ്യം മുന്നില്‍ നില്‍ക്കെയാണ് ചിന്‍ ലിനിന് പരിക്കേറ്റത്. പിന്നാലെ ചൈനീസ് തായ്‌പേയ് സഖ്യം പിന്‍മാറി. എട്ടാം സീഡായ മലേഷ്യന്‍ സഖ്യം യോ സിന്‍- ടിയോ ഈ യി ടീമിനെയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ നേരിടുക. സെമിയില്‍ ജപ്പാന്‍ ജോഡികളായ തകുറോ ഹോകി- യുഗോ കൊബയാഷി സഖ്യത്തെ വീഴ്ത്തിയാണ് മലേഷ്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശം.
by Midhun HP News | Apr 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വക്കം: വക്കം ഗവ. ഹൈസ്കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ സമ്മർ ക്യാമ്പിൻ്റെ ഭാഗമായി കേരളാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ മോചന ധ്വനി 2023 സംഘടിപ്പിച്ചു.ബോധവൽകരണ പരിപാടി എക്സൈസ് അസി.കമ്മിഷണർ ജയരാജ് ഉത്ഘാടനം ചെയ്തു. കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.പി.ദ്യുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു.
സ്കുൾ എച്ച്..എം .സിന്ധു, അധ്യാപകരായ സൗധീഷ് തമ്പി, പൂജ ബൈജു, മദ്യനിരോധന സമിതി ഭാരവാഹികളായ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വക്കം അജിത്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുരളിധരൻ, വൈസ് പ്രസിഡൻ്റ് ഡോ.സജി, സെക്രട്ടറി.അശോകൻ എന്നിവർ പങ്കെടുത്തു. എസ്.പി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകൻ സൗധീഷ് തമ്പിയെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക, ലഹരിയ്ക്കെതിരെയുള്ള ലോഗോയുടെ പ്രകാശനവും കെ.പി.ദുര്യോധനന് കൈമാറി അസി.കമ്മിഷണർ ജയരാജ് നിർവ്വഹിച്ചു
Recent Comments