ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു

ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു

ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച നോമ്പ് തുറയും വ്യാഴാഴ്ച നടന്നു. അബ്റോ ടവറിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മെമ്പേഴ്സും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

ഈ റമദാനിൽ 5 ഇനകർമ്മ പരിപാടികളാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. റമദാൻ 2 ന് ആലംകോട് പള്ളി അങ്കണത്തിൽ അതിവിപുലമായ ഇഫ്താർ സംഗമം നടത്തിയിരുന്നു. കാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ കൂട്ടായ്മയിൽ കൂടുതലും പ്രവാസികളും പ്രവാസത്തിൽ നിന്ന് വിരമിച്ചവരുമാണ്.

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി. നാളെ രാവിലെ ആറുമണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
ആദിവാസി കുറുമി സമാജ് പ്രക്ഷോഭം നടക്കുന്നതിലാണ് ട്രെയിൻ റദ്ദാക്കിയത്.

കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിയ്ക്ക് മധുരം നല്‍കി മന്ത്രി

കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിയ്ക്ക് മധുരം നല്‍കി മന്ത്രി

മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.

ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.

ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.

174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്

174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും.

കൊല്ലം പുനലൂരിലെ ഫ്ളാറ്റിന്റെ താക്കോർദാനം മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് നിർവ്വഹിക്കും. കോട്ടയം വിജയപുരത്ത് മന്ത്രി വിഎൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിർവഹിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകൾ. ഇതുവഴി 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. കരിമണ്ണൂരിൽ 42ഉം, കടമ്പൂർ, പുനലൂർ, വിജയപുരം ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാർക്കും മറ്റ് ശാരീരികമായ അവശത ഉള്ളവർക്കും താഴത്തെ നിലയിൽ 2രണ്ട് ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്.

ഒരു ഹാൾ, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഓരോ അപ്പാർട്ട്മെന്റും. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും ഉണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർവഹിച്ചത്.

എസ്എസ്എൽസി/പ്ലസ് ടു പാസ്സായവർക്ക് സൗജന്യമായി കോഴ്സുമായി റേഡിയന്റ് അക്കാദമി

എസ്എസ്എൽസി/പ്ലസ് ടു പാസ്സായവർക്ക് സൗജന്യമായി കോഴ്സുമായി റേഡിയന്റ് അക്കാദമി

എസ്എസ്എൽസി/പ്ലസ് ടു പാസ്സായ യുവതി യുവാക്കൾക്ക് സൗജന്യമായി റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തുടങ്ങിയ മേഖലകളിലേക്കുള്ള പരിശീലനം ആണ് ആരംഭിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിലും നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോം ൽ പേര് രജിസ്റ്റർ ചെയ്യുക.

ജനറേഷൻ ഇന്ത്യ- ആംബർ 2.0 നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയാണ്.

ട്രേഡ്:
1) റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്
2) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
ഡ്യൂറേഷൻ: 3 മാസം
പ്രായപരിധി: 18 to 30 yrs
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി

ഈ കോഴ്സിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ , ഏപ്രിൽ 10 ന് മുമ്പായി റേഡിയന്റ് അക്കാദമി, ആറ്റിങ്ങലിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക:
മൊബൈൽ നമ്പർ: 8089838883, 8089303330
രജിസ്റ്റർ ചെയ്യുന്നതിനായി ഓൺലൈൻ ഇവിടെ ക്ലിക്ക് ചെയ്യുക https://forms.gle/ftrRHrqi2bttZ7F3A

ഇ. ജെ. ഫ്രാൻസിസ് ദിനാചരണം നടത്തി

ഇ. ജെ. ഫ്രാൻസിസ് ദിനാചരണം നടത്തി

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ സ്‌ഥാപക നേതാവ് ഇ.ജെ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ജെ ഫ്രാൻസിസ് ദിനാചാരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ദിനാചരണ പരിപാടി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വി.സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ്‌ ലിജിൻ. വി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന, നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. മനോജ്‌കുമാർ, അജിത്ത്. ആർ, മേഖലാ സെക്രട്ടറി ദീപക് നായർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ ഭാരവാഹികളായ സുശീൽ കുമാർ, ലിസി. വി, മഞ്ജു, കൗസു. റ്റി. എസ്, ബൈജു. ആർ. എസ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.