by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ ‘നീലക്കിളി’യുടെ സ്ഥാനത്ത് ട്രോള്‍ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ നിന്ന് പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് കഴിഞ്ഞദിവസം ലോഗോ മാറ്റിയത്. ഇന്ന് വീണ്ടും നീലക്കിളിയെ മസ്‌ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നില്ല.
ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോഗി എന്ന പേരില്‍ 10 വര്‍ഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിന്നാണ് ഡോഗി എന്ന ട്രോള്‍ ഉണ്ടായത്.
ഡോഗ്കോയിനെ പിന്നീട് ഇലോണ്‍ മസ്‌ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നു. ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോഗിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോഗ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്. നിലവില്‍ ഇതിന്റെ മൂല്യം താഴ്ന്നിരിക്കുകയാണ്. ഇതാണോ വീണ്ടും ലോഗോ മാറ്റാന്‍ മസ്‌കിനെ പ്രേരിപ്പിച്ചത് എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
സിപിഎംന്റെ മുതിർന്ന മുൻകാല അംഗവും സിപിഎംന്റെ ബ്രാഞ്ച് അംഗവും ഏരിയ വൈസ് പ്രസിഡന്റും കേരള പ്രവാസ് സംഘത്തിന്റെ ഭാരവാഹിയും കർഷക സംഘം ഏരിയ ഭാരവാഹിയായും ആയി പ്രവർത്തിച്ചിരുന്ന എം എ റഷീദ്(78) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 8 മണിയ്ക്ക് മൂന്നുമുക്ക് പള്ളയിൽ നടക്കും.
ഭാര്യ: പരേതയായ ആയിഷ ബീവി
മക്കൾ: അമാൻ, സഫീന, അമീൻ, അഷ്‌റഫ്
മരുമക്കൾ: ഷമീന, ഷാഫി, സംന, ഷംന
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മംഗലപുരം കുഞ്ഞുങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഇടവിളാകം യു.പി.സകൂള്‍ മാത്യകാ പ്രീ പ്രൈമറിയ്ക്ക് വര്‍ണാഭമായ തുടക്കം. സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആര്‍.സിയുടെ നേത്യത്വത്തിലാണ് സ്റ്റാര്‍സ് മാത്യകാ പ്രീപ്രൈമറി വര്‍ണ്ണ കൂടാരം ഇടവിളാകം യു.പി.സകൂളില്‍ നിര്‍മ്മിച്ചത്. പത്ത് ലക്ഷം രൂപ ചെലവില്‍ അനുഭവങ്ങളിലൂടെ പഠനം എന്ന ലക്ഷ്യത്തില്‍ ഊന്നല്‍ നല്‍കി പതിമൂന്ന് ഇടങ്ങള്‍ സജ്ജീകരിച്ചു. ഓരോ ഇടങ്ങളിലും പഠനാനുഭവങ്ങള്‍ പങ്ക് വെക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും.
പഠനം രസകരമാക്കാന്‍ പുസ്തകമരം. ജലാശയം, ഹരിതോദ്യാനം തുടങ്ങിയവയും നിര്‍മിച്ചിട്ടുണ്ട്. നൂറില്‍പ്പരം കുട്ടികള്‍ നിലവില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര വിഭാഗത്തില്‍ ഉയരുന്നതോടെ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം നിലവിലേക്കാള്‍ മികച്ചതാകും വി.ശശി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.

by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കോളേജ് ജംഗ്ഷനിൽ കെ എസ് ആർ ടി സി ഗാരേജിന് എതിർവശം ഭീമയുടെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഉദ്ടഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകൾ ഏപ്രിൽ 16 വരെ നീട്ടിയിരിയ്ക്കുന്നു. സ്വർണാഭരണങ്ങൾക്കു പണിക്കൂലിയിൽ 65% വരെ കിഴിവ്. നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് ഗൃഹോപകരണങ്ങളും സമ്മാനമായി നൽകും.
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധനയും ജനതക ശ്രേണീകരണവും വര്‍ധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. കോവിഡ് അവലോകനയോഗം വിളിച്ചുചേര്‍ക്കാനും സംസ്ഥാന ആരോഗ്യമന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവി തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മോക്ഡ്രില്ലിന് മുമ്പായി തന്നെ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് ഇന്ന് കോവിഡ് അവലോകനയോഗം ചേര്‍ന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി, ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് ഇന്നലെ 6050 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Recent Comments