by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വൈപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.


by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ കാല്‍തെറ്റി ലിജോ പുഴയിലേക്ക് വീണു.

തുടര്‍ന്ന് ആറുവയസുകാരന്‍ ചെളിക്കുളളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു. ഈ സമയത്ത് ബന്ധുക്കളായ രണ്ടുകുട്ടികള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെ മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിൾ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടര്‍ന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.

കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും കലോത്സവ സംഘാടക സമിതിക്കുമെതിരെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. തുടർന്ന് അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി മുഹമ്മദ് റിയാസും ഉന്നയിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും വിമർശനവുമായി രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിരുന്നു. പിന്നാലെ സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തു. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സംഭവം വിവാദമാകാൻ കാരണം.
by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്ന വനംവകുപ്പ് അധികൃതരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിലാണ് മരത്തില്‍ കയറിയ രാജവെമ്പാലയെ പിടികൂടിയത്. പതിനട്ടടി നീളമുള്ള രാജവെമ്പാല ഏവരിലും ഭീതിപടര്‍ത്തി.

രാജവെമ്പാലക്ക് പതിനാലുകിലോ തൂക്കംവരുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇടിഞ്ഞാറിലെ നാലുസെന്റ് കോളനിയിലെ രതീഷിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ആളുകള്‍ വിവരം പാലോട് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാലംഗസംഘം സ്ഥലത്തെത്തുകയായിരുന്നു. പുളിമരത്തില്‍ നിന്ന് ഇറങ്ങിയ പാമ്പ് ആദ്യം ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കയറി. അവിടെ നിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു.

by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യ ഭർത്താവിനെ തല്ലി. രാവിലെ കോടതി ആരംഭിച്ചു തുടങ്ങി മിനിറ്റുകൾക്കകമാണ് കോടതിയിൽ കേസുമായി എത്തിയ ഭർത്താവിനെ കല്ലയം സ്വദേശിനിയായ ഭാര്യ മർദ്ദിച്ചത്. കുടപ്പനക്കുന്ന് സ്വദേശിയാണ് ഭർത്താവ്.
ഭർത്താവിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കേസ് ഉണ്ട്. ഇയാളും കൂട്ട് പ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയിരുന്നു. ഈ സമയം കോടതിയിൽ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച് കണ്ട പ്രകോപിതയായി കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു. തുടർന്ന് കോടതി നടപടികൾക്ക് തടസ്സം നേരിട്ടു. മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.

by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ് ഇങ്ങനെ
▪️പഞ്ചായത്ത്
വ്യവസായം
80 മീ.സ്ക്വയർവരെ- 7രൂപ
81 മുതൽ150വരെ- 50രൂപ
151മുതൽ 300വരെ- 100രൂപ
300ന് മുകളിൽ- 150രൂപവാണിജ്യം
80 മീ.സ്ക്വയർവരെ- 10രൂപ
81 മുതൽ150വരെ- 70രൂപ
151മുതൽ 300വരെ- 150രൂപ
300ന് മുകളിൽ- 200രൂപമറ്റുള്ളവ
80 മീ.സ്ക്വയർവരെ- 7രൂപ
81 മുതൽ150വരെ- 50രൂപ
151മുതൽ 300വരെ- 100രൂപ
300ന് മുകളിൽ- 150രൂപ
▪️കോർപ്പറേഷൻ.
വ്യവസായം
80 മീ. സ്ക്വയർവരെ- 15രൂപ
81 മുതൽ150വരെ- 120രൂപ
151മുതൽ 300വരെ- 150രൂപ
300ന് മുകളിൽ- 200രൂപവാണിജ്യം
80 മീ.സ്ക്വയർവരെ- 20രൂപ
81 മുതൽ150വരെ- 100രൂപ
151മുതൽ 300വരെ- 170രൂപ
300ന് മുകളിൽ- 300രൂപ മറ്റുള്ളവ
80 മീ.സ്ക്വയർവരെ- 15രൂപ
81 മുതൽ150വരെ- 100രൂപ
151മുതൽ 300വരെ- 150രൂപ
300ന് മുകളിൽ- 300രൂപ
▪️മുൻസിപ്പാലിറ്റി.
വ്യവസായം
80 മീ.സ്ക്വയർവരെ- 10രൂപ
81 മുതൽ150വരെ- 70രൂപ
151മുതൽ 300വരെ- 120രൂപ
300ന് മുകളിൽ- 200രൂപവാണിജ്യം
80 മീ.സ്ക്വയർവരെ- 15രൂപ
81 മുതൽ150വരെ- 90രൂപ
151മുതൽ 300വരെ- 150രൂപ
300ന് മുകളിൽ- 250രൂപമറ്റുള്ളവ
80 മീ.സ്ക്വയർവരെ- 10രൂപ
81 മുതൽ150വരെ- 70രൂപ
151മുതൽ 300വരെ- 120രൂപ
300ന് മുകളിൽ- 200രൂപ
Recent Comments