കാഞ്ചിയാര്‍ കൊലപാതകം: പ്രതി ബിജേഷ് അറസ്റ്റിൽ

കാഞ്ചിയാര്‍ കൊലപാതകം: പ്രതി ബിജേഷ് അറസ്റ്റിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.

കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ പൈസയുമായാണ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.

‘അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണം’; പരാതിയുമായി ഇറ്റാലിയൻ വനിതകൾ വര്‍ക്കല സ്റ്റേഷനിൽ

‘അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണം’; പരാതിയുമായി ഇറ്റാലിയൻ വനിതകൾ വര്‍ക്കല സ്റ്റേഷനിൽ

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ രണ്ടു വനിതകളാണ് ദുരനുഭവം വിവരിച്ച് തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.

വിനോദ സഞ്ചാരികളായ റെഗീന, മേരി എന്നിവർ കയ്യിലും കാലിലും പരിക്കുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വര്‍ക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിന്‍റെ കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി.

നമ്പര്‍പോലും കാണാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറയുന്നു. അപകടശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും അവിടെ നിന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അശ്രദ്ധയോടെയുള്ള ഇത്തരം ഡ്രൈവിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പൊലീസിനോടുള്ള അപേക്ഷ. ഈമാസം 30ന് ഇറ്റലിയിലേക്ക് മടങ്ങിപ്പോകേണ്ടതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നില്ല. പക്ഷേ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

എംസി റോഡിൽ വട്ടപ്പാറ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എംസി റോഡിൽ വട്ടപ്പാറ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എം സി റോഡിൽ വട്ടപ്പാറ ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. സഹയാത്രികനായ യുവാവിന് ഗുരുതര പരക്ക് വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ രാധ ദമ്പതികളുടെ മകൻ ബിജു (33) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മുൻപേ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്കിൽ വരികയായിരുന്ന ബിജു പൊടുന്നനെ നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിലേയ്ക്ക് വീഴുകയും എതിരെ വരുകയായിരുന്ന പിക്കപ്പ് വാഹനം ബിജുവിന്റെ ശരീരത്തിലൂടെകയറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ബിജു. ബൈക്കിൽ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന വേറ്റിനാട് പതിനാറാം കല്ല് സ്വദേശി വിഷണുവിനും ഗുരുതരമായി പരിക്കേറ്റു. വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭാര്യ: നിമിഷ സതീഷ്
മകൻ: ത്രിലോക് ബിജു

നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന എം.കെ സുരേഷ് അന്തരിച്ചു

നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന എം.കെ സുരേഷ് അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന തച്ചൂർക്കുന്ന് എം.കെ നിവാസിൽ എം.കെ സുരേഷ് അന്തരിച്ചു. മുൻ സിപിഐഎം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്ന പരേതനായ മാർത്താണ്ഡൻ കുട്ടിയുടെ മകനാണ് അന്തരിച്ച സുരേഷ്.

ഭാര്യ: സജിത
മക്കൾ: റീജ, സൻജീവ്.

രാ​ഹുലിനെതിരായ നടപടി; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യ വ്യാപക സത്യ​ഗ്രഹം

രാ​ഹുലിനെതിരായ നടപടി; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യ വ്യാപക സത്യ​ഗ്രഹം

ഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യ​ഗ്രഹ സമരം നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് സത്യ​ഗ്രഹം. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവർത്തകരും രാജ്ഘട്ടിലെ സത്യ​ഗ്രഹത്തിൽ പങ്കെടുക്കും.

നടപടിയിൽ രാജ്യ വ്യാപക പ്രതിഷേധവും തുടരും. ജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. നാളെ മുതൽ രാജ്യ വ്യാപകമായി പ്രതിഷേധം കടുപ്പിക്കാനും തീരുമാനമുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികൾ കൈക്കൊള്ളുവെന്നാരോപിച്ച് കേരളത്തിലും സത്യഗ്രഹ സമരം അരങ്ങേറും. ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സത്യഗ്രഹ സമരം ഡിസിസികളുടെ നേതൃത്വത്തിലാണ് നടത്തുക.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.