by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പോളി ടെക്നിക്കിനു മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസിന്റെ പിടിയിൽ. ചിറയിൻകീഴ് ആൽത്തറ മൂട്ടിൽ പുളിക്കലത്ത് വീട്ടിൽ സ്ഥിര താമസവും, ചിറ്റാറ്റിൻകര മൂന്ന് മുക്ക് ശീവേലിക്കോണത്ത് നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ (58)ആണ് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവറാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ പൂരംകുളി മഹോത്സവം 27-03-2023 തിങ്കൾ മുതൽ 05-04-2023 ബുധൻ വരെ. 31-03-2023 വെള്ളിയാഴ്ച 11.30 നും 01-04-2023 ശനിയാഴ്ച 11.30 നും അന്നദാനം. 02-04-2023 ഞായർ 11 മണിയ്ക്ക് സമൂഹ സദ്യ. 04-03-2023 ചൊവ്വ രാവിലെ 8 മണിയ്ക്ക് പൊങ്കാല, 9 മണിയ്ക്ക് പൂരംകുളി ആറാട്ട്, വൈകുന്നേരം 6.15:ന് ഫ്യൂഷൻ ചെണ്ടമേളം, 6.30 ന് ലക്ഷദീപം, രാത്രി 8.30 മണി മുതൽ കോട്ടയം സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള.


by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം തിങ്കളും ചൊവ്വയും ആറ്റിങ്ങലിൽ. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആറ്റിങ്ങലിൽ നടക്കും. നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ക്യാപ്റ്റനായുള്ള പതാകജാഥയും ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ ക്യാപ്റ്റനായുള്ള വിളംബര ജാഥയും തിങ്കളാഴ്ച വൈകുന്നേരം പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. വൈകുന്നേരം 5 മണിക്ക് ഷെമീം നഗറിൽ (കച്ചേരി ജംഗ്ഷനിൽ) നടക്കുന്ന പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാൻ സി.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്കായി നൽകുന്ന വിവിധ സഹായങ്ങൾ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ജി.എൽ. സുമേഷ് നഗറിൽ (ഇന്നു പ്ലാസ) നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിക്കും.

by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ് ജില്ലാ കമ്മിറ്റിയംഗം സ. വിധീഷ് ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, ഡി.വൈ.എഫ്.ഐ ഭരണഘടനയും പരിപാടിയും തുടങ്ങിയ വിഷയങ്ങളിൽ ഉദ്ഘാടകൻ ക്ലാസ്സെടുത്തു. മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുഖിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്, ബ്ലോക്ക് കമ്മിറ്റിയംഗം അജിൻപ്രഭ, മേഖല ട്രെഷറർ സുജിൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കമ്മിറ്റിയ്ക്ക് കീഴിലെ പതിനേഴ് യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വരെ ഉള്ളവരാണ് പഠന ക്യാമ്പിൽ പങ്കെടുത്തത്.



by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി. മാർച്ച് 20 വൈകുന്നേരത്തോടെയാണ് സംഭവം. വർക്കല ഓടയം സ്വദേശി അഖിലിനെയാണ് കടലിൽ കാണാതായത്. മാർച്ച് 21 ന് ആണ് കുടുബത്തിന് വിവരം അപകടത്തെകുറിച്ചുള്ള വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്ന് മീൻ പിടിക്കുന്നതിൽ ഏർപ്പെടെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുബത്തിന് ലഭിച്ച വിവരം. അഖിലിനെ രക്ഷിക്കുന്നതിനായി ലൈഫ് റിങ് എറിഞ്ഞു കൊടുക്കുകയും സഹപ്രവർത്തകനായ വിനോദ് ലോഖണ്ഡേ എന്ന മഹാരാഷ്ട്ര സ്വദേശി രക്ഷിക്കുന്നതിനായി റോപ്പുമായി കൂടെ ചാടിയിരുന്നു. എന്നാൽ ചുഴിയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷിപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി രക്ഷാപ്രവർത്തനം നടത്തുകയും സഹപ്രവർത്തകനെ രക്ഷിക്കാനും കഴിഞ്ഞു. എന്നാൽ അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷിപ്പിൽ നിന്നും മറ്റ് ഷിപ്പുകളിലേക്കോ തുറമുഖത്തേയ്ക്കോ ആശയവിനിമയം നടത്തുന്നതിനുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു.
അപകടം നടന്നിട്ട് ഇന്ന് 7 ദിവസം ആകുന്നു. സാങ്കേതികപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ 3 ദിവസത്തോളം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും കഴിഞ്ഞദിവസം തിരച്ചിൽ തുടർന്നിട്ടുണ്ട്. ഏതെങ്കിലും ഷിപ്പിലോ തുറമുഖത്തോ അഖിൽ രക്ഷപ്പെട്ടു എത്തിയിട്ടുണ്ടാവാം എന്ന പ്രതീക്ഷ കുടുബത്തിന് ഉണ്ട്. എന്നാൽ വ്യക്തമായൊരു വിവരം തുടർന്ന് കുടുബത്തിന് ലഭിച്ചിട്ടില്ല എന്നത്കൊണ്ട് തന്നെ കുടുംബം ആകെ വിഷമത്തിലാണ്.

ഷാർജ സെയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ ജോലി ചെയ്യുന്നത്. സർവേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടഗ് ബോട്ട് പോലുള്ള ഷിപ്പിലായിരുന്നു അഖിൽ സെക്കന്റ് ഓഫീസർ ആയി ജോലി നോക്കിയിരുന്നത്. ബോംബെ ആസ്ഥാനമായ ഷിരാജ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി മുഖാന്തിരം ആണ് അഖിലിന് ജോലി ലഭിക്കുന്നത്. 2022 ആഗസ്റ്റ് മാസത്തിൽ ആണ് കല്യാണം കഴിഞ്ഞു അഖിൽ ജോലിക്കായി പോകുന്നത്.
ഭാര്യ: ആര്യ
അച്ഛൻ: സുബേന്ദ്രൻ നായർ
അമ്മ: അംബിക
by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ തീപിടിത്തതില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്.
നേരത്തെയുണ്ടായ തീപിടിത്തത്തില്‍, 13 ദിവസം കഴിഞ്ഞാണ് തീയണച്ചത്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.
ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.


Recent Comments