by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കുകയും ചെയ്‌തതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ഒരു ട്വീറ്റ് വൈറലാകുന്നു. അഴിമതി എന്ന വാക്കിന് പകരം മോദി എന്നാക്കണമെന്നായിരുന്നു 2018ൽ പോസ്റ്റ് ചെയ്‌ത ഒരു ട്വീറ്റിൽ ഖുശ്‌ബു പറഞ്ഞത്.
അവർ അന്ന് കോൺഗ്രസ് പ്രവർത്തകയായിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകർ ട്വീറ്റ് റീട്വീറ്റ് ചെയ്‌തിട്ടുണ്ട്. മോദി പരാമർശത്തിൽ രാഹുലിനെതിരെ നടപടിയെടുത്തത് പോലെ ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തു. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

‘എല്ലാ കള്ളൻമാർക്കും എന്തുകൊണ്ടാണ് മോദി എന്ന പൊതുവായ പേര്’ എന്ന പരാമർശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭ അംഗ്വത്തിൽ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തിരുന്നു.
എന്നാൽ പഴയ ട്വീറ്റ് പിൻവലിക്കുകയോ അതിൽ പ്രതികരിക്കാനോ ഖുശ്ബു ഇതുവരെ തയ്യാറായിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഖുശ്‌ബു ഇപ്പോൾ ദേശീയ വനിത കമ്മീഷൻ അംഗമാണ്. അതേസമയം രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ കുറച്ച് ‘നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടേയും എത്തിക്കില്ല’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്‌തിരുന്നു.
ലോക്‌സഭ അംഗങ്ങൾ ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷമോ ജയിൽശിക്ഷ ലഭിച്ചാൽ അവരെ അയോഗ്യരാക്കണമെന്നാണ് 1951ലെ ജനപ്രതിനിധി നിയമം. ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകാൻ മുൻപ് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ 2013-ൽ ലില്ലി തോമസ് എന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിൽ അപ്പീൽ സമയമായ മൂന്ന് മാസം അയോഗ്യത കൽപിക്കാനാവില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് താരമിപ്പോൾ. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.
നേരത്തെ അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം. ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിൽ ആണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല. മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം പിയുമായ തലേക്കുന്നിൽ ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനം പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ഠൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ടൗൺ പ്രസിഡന്റ് എച്ച് ബഷീറിന്റെ അദ്ധ്യതയിൽ ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സതീഷ്, കിരൺ കൊല്ലമ്പുഴ, അനിൽ ആറ്റിങ്ങൽ, ആർ . വിജയകുമാർ, എം എച്ച് അഷറഫ്, വക്കം സുധ, മനോജ്, ഭാസി, പ്രസന്നകുമാർ, ആലംകോട് റഷീദ്, അനിൽകുമാർ , സുബ്രമണ്യൻ, മോഹനൻ നായർ, പ്രതാപൻ, ഗോപകുമാർ, ബാവേഷ്, അയ്യമ്പള്ളി മണിയൻ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വര്‍ക്കല മൂങ്കോട്, ശ്രീ ഭവനില്‍ ശ്രീജിത്ത് (25) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23 ന് വൈകുന്നരം പെണ്‍കുട്ടി അനിയനുമായി സൈക്കിളില്‍ ബന്ധു വീട്ടിലേക്ക് പോയ സമയത്ത് പ്രതി സ്‌കൂട്ടറിലെത്തി ഇവരെ തടഞ്ഞു നിര്‍ത്തി.
വഴി ചോദിക്കുന്ന വ്യാജേന പ്രതി പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാര്‍. എ യുടെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ അജയന്‍, രമേശ് എസ്.സി.പി.ഒ ഗീത, സി.പി.ഒ മാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണു ഇന്ന് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ കുറവാണു ഉണ്ടായത്. ഇതോടെ സ്വർണവില 44000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. 5485 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4555 രൂപയാണ്.

Recent Comments